തിരുവനന്തപുരം: ത്രികോണത്തീയിലേക്ക് കാട്ടാക്കട മാറിയത് കണ്ണടച്ചുതുറക്കും വേഗത്തിലാണ്. ഏറ്റവും നേരിയ ഭൂരിപക്ഷത്തിന്, സൂക്ഷ്മമായി പറഞ്ഞാൽ 849 വോട്ടിെൻറ േമൽകൈയിൽ യു.ഡി.എഫിൽനിന്ന് മണ്ഡലം പിടിച്ചെടുത്ത െഎ.ബി. സതീഷിനെയാണ് മണ്ഡലമുറപ്പിക്കാൻ എൽ.ഡി.എഫ് നിേയാഗിച്ചത്. മണ്ഡലവുമായുള്ള ശക്തമായ ബന്ധവും തദ്ദേശ ജനപ്രതിനിധി എന്ന നിലയിലെ പരിചയവും പൊതുപ്രവർത്തന പാരമ്പര്യവും മുൻനിർത്തി മലയിൻകീഴ് വേണുഗോപാലിനെയാണ് യു.ഡി.എഫ് കണക്കുതീർക്കാൻ നിയോഗിച്ചിരിക്കുന്നത്. 2016ൽ 38555 വോട്ട് പിടിച്ച് ശ്രേദ്ധയ പോരാട്ടം കാഴ്ചവെച്ച ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് എൻ.ഡി.എ സ്ഥാനാർഥിയായി എത്തിയേതാടെ കാട്ടാക്കട ത്രികോണപ്പോരിലാണ്.
വളരെ കുറഞ്ഞ ഭൂരിപപക്ഷം എന്നതിനൊപ്പം െഎ.ബി. സതീഷിനേക്കാൾ പന്ത്രണ്ടായിരത്തോളം വോട്ട് വ്യത്യാസം മാത്രമാണ് മൂന്നാംസ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാഥിക്കുള്ളതെന്നതാണ് ഇവിടെ പ്രചാരണത്തെ തീപിടിപ്പിക്കുന്നതും രാഷ്ട്രീയ ക്യാമ്പുകളുടെ നെഞ്ചിടിപ്പേറ്റുന്നതും. എന്തും സംഭവിക്കാമെന്നതിനൊപ്പം എങ്ങോട്ടും മറിയാം. യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും ശബരിമല ആരോപണങ്ങൾക്ക് കിഫ്ബിയും കിറ്റുമാണ് എൽ.ഡി.എഫിെൻറ പ്രതിരോധം. നഗരപ്രദേശങ്ങളുടെ ചാരത്തുകൂടി കടന്ന മലയോരമേഖലയെ പുണർന്നാണ് മണ്ഡലത്തിെൻറ കിടപ്പ്.
കർഷകത്തൊഴിലാളികളുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും വോട്ട് നിർണായകമാകുന്ന ഇവിടെ മണ്ണറിഞ്ഞ് വിത്തെറിയുകയാണ് മൂന്ന് കൂട്ടരും. മണ്ഡലം പുനർനിർണയം നടന്ന 2011ലാണ് കാട്ടാക്കടയുടെ പിറവി. രൂപവത്കരണ ശേഷമുള്ള ആദ്യ തെരെഞ്ഞടുപ്പിൽ യു.ഡി.എഫിലെ എൻ. ശക്തനാണ് നിയമസഭയിൽ കാട്ടാക്കടയെ പ്രതിനിധീകരിച്ചത്. രണ്ടാമൂഴത്തിൽ കാലിടറി. കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ എന്നിവയാണ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറിൽ നാല് പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് ഭരണം കരസ്ഥമാക്കിയത്. ഒാരോന്നിൽ യു.ഡി.എഫും ബി.ജെ.പിയും ഭരണം കൈയാളുന്നു.
െഎ.ബി. സതീഷ് 51614
എൻ. ശക്തൻ 50765
പി.കെ. കൃഷ്ണദാസ് 38700
2019 ലോക്സഭ
യു.ഡി.എഫ് 51962
എൽ.ഡി.എഫ് 45822
ബി.ജെ.പി 40692
2020 തദ്ദേശം
എൽ.ഡി.എഫ് 56320
യു.ഡി.എഫ് 45126
ബി.ജെ.പി 41085
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.