കവിയൂർ ​കേസ്​: സി.ബി.​െഎയുടെ നാലാം റിപ്പോർട്ടും കോടതി തള്ളി

തിരുവനന്തപുരം: കവിയൂർ കൂട്ട ആത്മഹത്യകേസിൽ സി.ബി.ഐ സമർപ്പിച്ച നാലാം തുടരന്വേഷണ റിപ്പോർട്ടും കോടതി തള്ളി. മരിച്ചവരിൽ ഉൾപ്പെട്ട പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന മുൻ ക​െണ്ടത്തലുകളിൽനിന്ന് മലക്കം മറിഞ്ഞ്​ സമർപ്പിച്ച റിപ്പോർട്ടാണ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി തള്ളിയത്. തുടരന്വേഷണം നടത്താനും പെൺകുട്ടി പീഡിപ്പിക്കപ്പെ​െട്ടങ്കിൽ ഉത്തരവാദികളെ കണ്ടെത്താനും അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി​.

മരിക്കുന്നതിന് 72 മണിക്കൂർ മുമ്പ്​ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാൽ, പീഡിപ്പിച്ചത് ആരാണെന്ന്​ കണ്ടെത്താൻ കഴിയാതിരുന്നത് പോരായ്‌മയാണെന്നും സി.ബി.ഐ പോലുള്ള ഉന്നത അന്വേഷണ ഏജൻസി ഒരു കേസ് ഇത്രത്തോളം ഗൗരവമില്ലാതെ അന്വേഷണം നടത്തിയതെങ്ങനെയെന്നും ജഡ്‌ജി കെ. സനൽകുമാർ ആരാഞ്ഞു. ഇ​പ്പോൾ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രഹസനമാണെന്നും കോടതി കുറ്റപ്പെടുത്തി.

പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെ ആയിരിക്കുമെന്നായിരുന്നു മൂന്ന്​ തുടരന്വേഷണ റിപ്പോർട്ടിലെയും നിഗമനം. എന്നാൽ, പിതാവ് പീഡിപ്പിച്ചിട്ടില്ലെന്നാണ്​ നാലാം റിപ്പോർട്ടിലെ കണ്ടെത്തൽ. 2018 നവംബർ 15നാണ് ഇൗ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, കേസിൽ വി.ഐ.പികളുടെ പങ്ക് അന്വേഷണത്തിൽ തെളിഞ്ഞിട്ടി​െല്ലന്ന സി.ബി.ഐ കണ്ടെത്തലിനെക്കുറിച്ച് കോടതി പരാമർശിച്ചിട്ടില്ല.

കവിയൂരിലെ ക്ഷേത്ര പൂജാരിയും ഭാര്യയും മൂന്ന്​​ മക്ക​ളും 2004 സെപ്റ്റംബർ 28നാണ്​ ആത്മഹത്യ ചെയ്‌തനിലയിൽ കണ്ടത്. കിളിരൂർ കേസിലെ മുഖ്യപ്രതി ലത നായരാണ് കവിയൂർ കേസിലെ ഏക പ്രതി. ലത നായർ കവിയൂരിലെ പെൺകുട്ടിയെ ചില പ്രമുഖ രാഷ്​ട്രീയനേതാക്കൾക്കും മറ്റു ചില നേതാക്കളുടെ മക്കൾക്കും ചില സിനിമക്കാർക്കും കാഴ്ച​െവച്ചതി​​െൻറ അപമാനഭാരത്താൽ പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്​തെന്നായിരുന്നു കുടുംബാംഗങ്ങളുടെ ആരോപണം.


Tags:    
News Summary - kaviyur case; court rejected fourth report -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.