ആറാട്ടുപുഴ (ആലപ്പുഴ): കാൽനൂറ്റാണ്ട് കേരളത്തിന് ആശ്വാസെത്തക്കാളേറെ ബാധ്യതയായിത്തീർന്ന കായംകുളം താപനിലയം അടച്ചു. നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിലവിലെ പ്ലാൻറുകളിലെ അവസാനത്തെ വൈദ്യുതി ഉൽപാദനം ബുധനാഴ്ച പൂർത്തിയായി.
വർഷങ്ങളായി വൈദ്യുതി ഉൽപാദനമില്ലാതെ നോക്കുകുത്തിയായി കിടക്കുന്ന പ്ലാൻറുകൾ മാർച്ച് ഒന്നിനാണ് അവസാനമായി പ്രവർത്തിച്ചുതുടങ്ങിയത്. എൻ.ടി.പി.സിയുമായുള്ള കരാർ മാർച്ചിൽ അവസാനിക്കുന്നതിനാൽ കെ.എസ്.ഇ.ബിയുടെ നിർദേശപ്രകാരമാണ് ടാങ്കുകളിൽ ശേഷിച്ച 18,000 മെട്രിക് ടൺ നാഫ്ത കാലിയാക്കാൻ വീണ്ടും വൈദ്യുതി ഉൽപാദനം നടത്തിയത്.
36 ലക്ഷം വൈദ്യുതിയാണ് ദിേനന ഉൽപാദിപ്പിച്ചത്. മാർച്ച് 13, 14 ദിവസങ്ങളിൽ ഒഴികെ 29 ദിവസത്തെ പ്രവർത്തനത്തിലൂടെ 1.10 കോടി യൂനിറ്റ് വൈദ്യുതിയാണ് ആകെ ഉൽപാദിപ്പിച്ചത്. 17,750 മെട്രിക് ടൺ നാഫ്ത ഇതിന് ഉപയോഗപ്പെടുത്തി. 250 മെട്രിക് ടൺ മാത്രമാണ് ഉപയോഗിക്കാനാകാത്തവിധം ശേഷിക്കുന്നത്.
25 വർഷത്തെ കരാറാണ് കെ.എസ്.ഇ.ബിയുമായി ഉണ്ടായിരുന്നത്. 1999 മാര്‍ച്ച് ഒന്നുമുതല്‍ 2025 ഫെബ്രുവരി 28 വരെയായിരുന്നു കരാർ. ഈ കാലയളവിൽ വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും പ്രതിമാസം 17 കോടിയാണ് വൈദ്യുതി ബോർഡ് എൻ.ടി.പി.സിക്ക് നൽകിയിരുന്നത്. രണ്ട് വർഷമായി പ്ലാൻറ് പൂർണമായി പ്രവർത്തനരഹിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.