തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയെ കേരള പൊലീസ് സംഘം ഏറ്റെടുത്തു. കുട്ടിയുമായി നാളെ വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങും.
കുട്ടിയെ ഇന്ന് രാത്രി സി.ഡബ്ല്യു.സി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് കേരള എക്സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തുക.
കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ചൊവ്വാഴ്ച രാവിലെ 10 മുതൽ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. രാവിലെ സഹോദരിമാരുമായി വഴക്കിട്ട തസ്‍ലീമിനെ മാതാപിതാക്കൾ ശകാരിച്ചിരുന്നു. പിന്നീട് അവർ ജോലിക്കു പോയി. ഉച്ചക്ക് വീട്ടിലെത്തിയപ്പോഴാണ് കുട്ടി അവിടെയില്ലെന്ന് മനസിലായത്.
കുട്ടി മടങ്ങിയെത്തിയശേഷം അസമിലേക്ക് തിരിച്ചു പോകാനാണ് മാതാപിതാക്കളുടെ തീരുമാനം. വ്യാഴാഴ്ച രാത്രിയോടെയാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.