കോട്ടയം: വി.എം. സുധീരേൻറത് പാർട്ടിയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. േകാൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. സുധീരനെതിരെ നടപടി വേണം, ഇങ്ങനെ പോകാനാകില്ല. അദ്ദേഹത്തിെൻറ നിലപാട് ഹൈകമാൻഡിെൻറ ശ്രദ്ധയിൽപെടുത്തുമെന്നും ജോസഫ് കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുധീരെൻറ നിലപാടാണ് യു.ഡി.എഫിെൻറ ഭരണത്തുടർച്ച ഇല്ലാതാക്കിയത്. പാർട്ടി നിശ്ചയിച്ച പല സ്ഥാനാർഥികളെയും അദ്ദേഹംതന്നെ തള്ളിപ്പറഞ്ഞു. സുധീരന് പകരം കാർത്തികേയൻ കെ.പി.സി.സി പ്രസിഡൻറായിരുന്നെങ്കിൽ യു.ഡി.എഫിന് ഭരണത്തുടർച്ച ലഭിക്കുമായിരുന്നു. പരസ്യപ്രതികരണം പാടില്ലെന്ന തീരുമാനത്തെ ധിക്കരിച്ച് നേതൃത്വത്തിനെതിെര സുധീരൻ രംഗത്തിറങ്ങിയത് യു.ഡി.എഫിനെ ദുർബലമാക്കാനാണ്. തനിക്ക് പാർട്ടി തീരുമാനം ബാധകമല്ലെന്ന വെല്ലുവിളി അംഗീകരിക്കാനാകില്ല. എല്ലാ പരിധികളും ലംഘിച്ചാണ് സുധീരൻ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.