കോട്ടയം: കോവിഡ് 19 സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയ മുതിർന്ന കോൺഗ്രസ് നേതാവും ഇരിക്കൂർ എം.എൽ.എയുമായ കെ.സി. ജോസഫ് വീട്ടിൽ നിരീക്ഷണത്തിൽ. കോട്ടയം കളത്തിപ്പടിയിെല അദ്ദേഹത്തിെൻറ വീട്ടിലാണ് കഴിയുന്നത്.
പരിശോധനയിൽ രോഗലക്ഷണമൊന്നും കണ്ടില്ലെങ്കിലും പ്രതിരോധമെന്ന നിലയിലാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. ഇടുക്കിയിലെ പൊതുപ്രവർത്തകൻ തിരുവനന്തപുരത്ത് എം.എൽ.എ ഹോസ്റ്റലിൽ കെ.സി. ജോസഫിെൻറ മുറിയിൽ പോവുകയും ഏറെ നേരം ചെലവഴിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.