രാജ്യത്തിനു കോട്ടയം നൽകിയ സംഭാവനയാണ്​ എം.എം ജേക്കബ്​ -കെ.സി ജോസഫ്​

തിരുവനന്തപുരം: മുതിർന്ന നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മുന്നണി പോരാളിയുമായിരുന്ന എം.എം. ജേക്കബ്ബിന്റെ നിര്യാണത്തിൽ കോൺഗ്രസ് പാർലിമെന്ററി പാർട്ടി ഉപനേതാവ്​ കെ.സി. ജോസഫ് എം.എൽ.എ അനുശോചനം രേഖപ്പെടുത്തി. കോട്ടയം ജില്ല കേരളത്തിനും ദേശീയ രാഷ്ട്രീയത്തിനും നൽകിയ സംഭാവനയാണ് എം.എം.ജേക്കബ്ബ്. മലയാളിയായ ആദ്യ രാജ്യസഭാ ഉപാധ്യക്ഷനായും കേന്ദ്ര മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രിയായും മേഘാലയ ഗവർണറായും വഹിച്ച വ്യത്യസ്തമായ പദവികളിലൂടെ അദ്ദേഹം അര നൂറ്റാണ്ട് കാലത്തോളം ദേശീയ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്നുവെന്നും കെ.സി ജോസഫ്​ പറഞ്ഞു. 

എം.എം. ജേക്കബ് സംശുദ്ധ രാഷ്​​്ട്രീയത്തി​​െൻറ റോള്‍മോഡല്‍  -സാദിഖലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ് എം.എം. ജേക്കബി​​െൻറ വിയോഗത്തിലൂടെ നഷ്​ടമായത് കേരളം ദേശീയ രാ​ഷ്​ട്രീയത്തിന് സംഭാവന ചെയ്ത മഹാനായ പോരാളിയെയാണെന്ന് മുസ്​ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട്  സാദിഖലി ശിഹാബ്​ തങ്ങൾ. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രാഷ്​ട്രീയത്തിലേക്ക് ഗൗരവപൂർവം കാലെടുത്തുവെച്ച മാതൃകനേതാവായിരുന്നു അദ്ദേഹം. ജനകീയ പാര്‍ലമെ​േൻററിയനായും നിരവധി തവണ കേന്ദ്രമന്ത്രിയായും രാജ്യസഭ ഉപാധ്യക്ഷനായും ഒരു വ്യാഴവട്ടം മേഘാലയ ഗവര്‍ണറായും പ്രവര്‍ത്തിച്ച അദ്ദേഹം സംശുദ്ധ പൊതുപ്രവര്‍ത്തനത്തി​​െൻറ കറകളഞ്ഞ റോള്‍മോഡലായിരുന്നു. ജേക്കബി​​െൻറ സേവനങ്ങള്‍ എന്നും ഓർമിക്കപ്പെടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മതേതര രാഷ്​ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്​ടം - കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബി​​െൻറ നിര്യാണത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അനുശോചിച്ചു. മതേതര രാഷ്​ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്് കനത്ത നഷ്​ടമാണ് അദ്ദേഹത്തി​​െൻറ വിയോഗമെന്നും കേരളത്തിലെ കോണ്‍ഗ്രസിനെ പതിറ്റാണ്ടുകളോളം മുന്നില്‍നിന്ന് നയിച്ച നേതാവായിരുന്നുവെന്നും അ​േദ്ദഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 


 

Tags:    
News Summary - KC Joseph on MM Jacob - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.