തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപിച്ചത് ഭാരിച്ച ചുമതലയാണെന്ന് സംഘടനാകാര്യ ചുമതലയുള്ള എ. െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.
സ്ഥാനാർഥി നിർണയം താഴെ തട്ട് മുതൽ അഭിപ്രായം തേടി നടത്തും. സംഘടനയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലോക് സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കുമോയെന്ന് പാർട്ടി അധ്യക്ഷൻ തീരുമാനിക്കും. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും വേണുഗോപാൽ പ്രതികരിച്ചു.
തെൻറ ഉയർച്ചക്ക് കാരണം ആലപ്പുഴയും പാർട്ടി പ്രവർത്തകരുമാണ്. പ്രിയങ്ക ഗാന്ധിയുടെ വരവ് പാർട്ടിക്ക് ഇരട്ടി ഊർജ്ജം നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.