തിരുവനന്തപുരം: വാരാണസിയിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടു പ്പ് സമിതി ചർച്ച ചെയ്തിട്ടില്ലെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മ ോദിക്കെതിെര പ്രിയങ്ക വാരാണസിയിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ ് രാജ്യത്ത് തിരിച്ചുവരുമെന്നും വേണുഗോപാൽ പറഞ്ഞു.
അധികാരത്തിൽ വന്നാൽ ശബരിമലയിൽ നിയമനിർമാണം - കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ശബരിമലയിലെ വിശ്വാസസംരക്ഷണത്തിന് നിയമനിർമാണത്തെക്കുറിച്ച് ആലോചിക്കുമെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ലോക്സഭയിൽ ചർച്ച ചെയ്താകും നടപടി സ്വീകരിക്കുക. ശബരിമലയെ രക്തപങ്കിലമാക്കുന്നതിൽ ഉത്തരവാദികളായ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനങ്ങളോട് മാപ്പ് പറയണം. കെ.യു.ഡബ്ല്യു.ജെയുടെ ‘ഇന്ത്യൻ വോട്ട് വർത്തമാനം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ കേന്ദ്രസർക്കാർ നിർദേശമനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇരു സർക്കാറുകളുടെയും പങ്ക് തെളിയിക്കുന്നതാണ്. കോടതിവിധി നടപ്പാക്കുന്നതിൽ സാവകാശം ചോദിക്കാമായിരുന്നിട്ടും സംസ്ഥാന സർക്കാർ അത് ചെയ്തില്ല. വിഷയത്തിൽ നിയമപരമായ ഇടപെടൽ വേണമെന്ന് താൻ ജനുവരി ആറിന് പാർലമെൻറിൽ ആവശ്യപ്പെട്ടിട്ടും മോദിയോ മന്ത്രിമാരോ മറുപടി നൽകിയില്ല. അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് പരിധിവിട്ട നടപടിയാണ്. മുത്തലാഖിൽ കാണിച്ച താൽപര്യം പ്രധാനമന്ത്രിക്ക് ശബരിമലയിൽ ഉണ്ടായില്ല.
ശബരിമലവിഷയത്തിൽ കോൺഗ്രസ് നിലപാട് ശരിയായിരുെന്നന്ന് ഇപ്പോൾ വ്യക്തമായി. കോൺഗ്രസ് വിശ്വാസം സംരക്ഷിക്കും, വർഗീയ പ്രീണനത്തിന് ഉപയോഗിക്കില്ല. ആറ്റിങ്ങലിൽ പി.എസ്. ശ്രീധരൻ പിള്ള നടത്തിയ വിവാദപ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമീഷൻ സ്വമേധയാ കേസെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.