ആലപ്പുഴ: കേരളത്തിൽ ശക്തമായ രാഹുൽ തരംഗമുണ്ടെന്നതിെൻറ തെളിവാണ് വയനാട്ടിലെ െറേക്കാഡ് പോളിങ് ശതമാനമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലും ഈ ആവേശം പോളിങ്ങിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 80 ശതമാനത്തിലേറെ പോളിങ് നടന്ന വയനാട്ടിൽ രാഹുൽ രാജ്യത്തെതന്നെ െറേക്കാഡ് ഭൂരിപക്ഷത്തോടെ വിജയിക്കും.
ഏറ്റവുമുയർന്ന വോട്ടിങ് രേഖപ്പെടുത്തിയ കേരളത്തിലെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും. കേന്ദ്രത്തിൽ കോൺഗ്രസിെൻറ നേതൃത്വത്തിലുള്ള മതേതര സർക്കാർ അധികാരത്തിൽ വരുന്നതിന് കേരളത്തിൽ യു.ഡി.എഫ് നേടുന്ന ഈ സീറ്റുകൾ വലിയ പങ്കുവഹിക്കുമെന്നും വേണുഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.