ലോഗോ ദുരുപയോഗിച്ചുള്ള ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറിന്‍റെ വർഗീയ പ്രചാരണത്തിനെതിരെ കെ.സി.ബി.സി

കൊച്ചി: ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്​ത ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറ്​ നോബിൾ മാത്യുവി​െൻറ നടപടിയിൽ പ്രതിഷേധവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി). 'ഖലീഫ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്​റ്ററിൽ തങ്ങളുടെ ഔദ്യോഗികമുദ്ര ഉപയോഗിച്ച്​ നോബിൾ മാത്യു നടത്തുന്ന വർഗീയ രാഷ്​ട്രീയ പ്രചാരണം അപലപനീയമാണെന്ന്​ കെ.സി.ബി.സി ഔദ്യോഗികവക്താവ്​ ഫാ. ജേക്കബ്​ പാലക്കാപ്പിള്ളി വാർത്തക്കുറിപ്പിൽ പറഞ്ഞു.

രാഷ്​ട്രീയ പാർട്ടികൾ തങ്ങളുടെ ലക്ഷ്യത്തിന്​ സഭയുടെ പേരോ ഔദ്യോഗികമുദ്രയോ ഉപയോഗിക്കുന്നത്​ അംഗീകരിക്കാനാവില്ല. അനാവശ്യ വർഗീയപ്രചാരണത്തിന്​ രാഷ്​ട്രീയ പാർട്ടികളുടെ മറവിൽ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. കേരള സമൂഹത്തി​െൻറ പൊതുവായ വളർച്ചക്കും സൗഹാർദത്തിനും മതനിരപേക്ഷതക്കുമാണ്​ കെ.സി.ബി.സി നിലപാടെടുക്കുന്നത്​. ഇത്തരത്തിൽ പോസ്​റ്റർ നിർമിച്ച്​ പ്രചരിപ്പിക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾ ആർക്കും ഭൂഷണമല്ല. തീവ്രവാദം ഏതുതരത്തിലായാലും നാടിന്​ ആപത്താണെന്ന്​ സഭ വിശ്വസിക്കുന്നു. വിഭാഗീയതക്ക്​ അതീതമായി നാടി​െൻറ നന്മക്കും മാനവികതക്കുമായാണ്​ കെ.സി.ബി.സി എന്നും നിലകൊണ്ടിട്ടുള്ളതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. 

Tags:    
News Summary - kcbc against bjp kottayam district president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.