കൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനാരോപണത്തിെൻറ മറവിൽ അഞ്ച് കന്യാസ്ത്രീകളെ മുന്നിൽ നിർത്തി സ്ഥാപിത താൽപര്യക്കാരും ചില മാധ്യമങ്ങളും നടത്തുന്ന സമരം അതിരുകടന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെ.സി.ബി.സി). സമ്മർദത്തിന് വഴങ്ങാതെ അന്വേഷണം നീതിപൂർവമായി പൂർത്തിയാക്കണമെന്നും കൗൺസിൽ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
നിഷ്പക്ഷ അന്വേഷണത്തിൽ കുറ്റവാളിയെന്ന് കാണുന്നവരെ നിയമപ്രകാരം ശിക്ഷിക്കുന്നതിന് സഭ തടസ്സം നിൽക്കില്ലെന്ന് കെ.സി.ബി.സി അധ്യക്ഷൻ ആർച്ബിഷപ് സൂസപാക്യം വ്യക്തമാക്കിയതാണ്. ആരോപണം ഗുരുതരമാണ്. തെളിയിക്കപ്പെട്ടാൽ കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാട്. മാധ്യമങ്ങൾ സമാന്തര അന്വേഷണവും വിചാരണയും നടത്തി കുറ്റവാളിയെ പ്രഖ്യാപിക്കുന്നത് അധാർമികമാണ്. അന്വേഷണോദ്യോസ്ഥരെ സമ്മർദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും സഭയെ കല്ലെറിയാനുമുള്ള ഇൗ നീക്കം അപലപനീയമാണെന്നും കൗൺസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.