കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മെൻറ പ്രസംഗത്തിനെതിരെ കേരള കത്തോലിക്ക മെത്രാൻ സമിതി (കെ.സി.ബി.സി) രംഗത്ത്. ഹാഗിയാ സോഫിയ കത്തീഡ്രൽ മുസ്ലിം പള്ളിയാക്കിയ തുർക്കി ഭരണാധികാരി ഉർദുഗാെൻറ നടപടിയെ പ്രകീർത്തിച്ച് ലേഖനമെഴുതിയ ആളെ ചാണ്ടി ഉമ്മൻ ന്യായീകരിക്കുന്നു എന്നാണ് വിമർശനം. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വർഗീയ ചേരിതിരിവ് വളർത്തുന്നത് സമൂഹത്തിൽ വലിയ മുറിവ് സൃഷ്ടിക്കുമെന്ന് കെ.സി.ബി.സി പത്രക്കുറിപ്പിൽ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചാണ്ടി ഉമ്മൻെറ പ്രസംഗം ൈക്രസ്തവ സമൂഹത്തിന് വേദന ഉളവാക്കുന്നതാണ്. ഉർദുഗാെൻറ പ്രവൃത്തിയെ പ്രകീർത്തിച്ച് 'ചന്ദ്രിക'യിൽ ലേഖനമെഴുതിയയാളെ ന്യായീകരിക്കാൻ ചാണ്ടി ഉമ്മൻ യൂറോപ്പിലെ പല പള്ളികളും വിൽക്കുന്നതിനെയും വ്യാപാരശാലകളായി മാറ്റുന്നതിനെയും ചേർത്ത് വ്യാഖ്യാനിച്ചു. തുർക്കി ഭരണാധികാരിയുടെ ൈക്രസ്തവവിരുദ്ധ നടപടിയെ അപക്വമായ വർത്തമാനത്തിലൂടെ വെള്ളപൂശാൻ ശ്രമിക്കരുത്.
വ്യാജ പേരിൽ വർഗീയ വിദ്വേഷം കലർത്തി സമൂഹ മാധ്യമങ്ങളിൽ പ്രതികരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇങ്ങനെ എഴുതുന്നവരും അത് പങ്കുവെക്കുന്നവരും കത്തോലിക്കസഭയുടെ പ്രതിനിധികളല്ല. വർഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയെയും സഭ േപ്രാത്സാഹിപ്പിച്ചിട്ടില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.