കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതി ആനുകൂല്യങ്ങളുടെ വിതരണം സംബന്ധിച്ച് 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെ.സി.ബി.സി. ജനസംഖ്യാനുപാതികമായാവണം ക്ഷേമപദ്ധതികളുടെ വിതരണമെന്നതും സ്വാഗതാർഹമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
വിധി ഏതെങ്കിലും ഒരു വിഭാഗത്തിന് എതിരാണെന്ന് കരുതേണ്ടതില്ല. ഹൈകോടതി ഈ വിഷയം പഠിച്ചതും വിധി പുറപ്പെടുവിച്ചതും വളരെ നീതിപൂർവകമാണെന്നും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.