കണ്ണൂർ: കീഴാറ്റൂർ വയൽ സമരനേതാവ് സുരേഷ് കീഴാറ്റൂരിെൻറ സഹോദരൻ രതീഷ് കീഴാറ്റൂരിനെയും മറ്റും വധിക്കാനും അത് സി.പി.എമ്മിെൻറ തലയിൽ കെട്ടിെവക്കാനും ആർ.എസ്.എസ് ശ്രമം നടത്തിയതായി സി.പി.എം ജില്ല െസക്രട്ടറി പി. ജയരാജൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. തൃച്ചംബരം ക്ഷേത്രോത്സവത്തിനിടെ നാലു എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിടിയിലായ സംഘ്പരിവാർ ഇക്കാര്യം പൊലീസിന് മുമ്പാെക വെളിപ്പെടുത്തിയിട്ടുണ്ട്. എസ്.എഫ്.െഎ പ്രവർത്തകരെ ആക്രമിക്കുന്നതിന് മുമ്പ് ആർ.എസ്.എസ് സംഘം കീഴാറ്റൂരിൽ പോയിരുന്നു.
അവിടെ ബസ്സ്റ്റോപ്പിൽ രതീഷ് കീഴാറ്റൂരും മറ്റും ഇരിക്കുന്നതായി വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു അത്. സംഘം കീഴാറ്റൂരിൽ എത്തുന്നതിന് മുമ്പ് രതീഷും മറ്റും ബസ്സ്റ്റോപ്പിൽനിന്ന് പോയതിനാൽ അവർ രക്ഷപ്പെട്ടു. രതീഷിനെയും മറ്റും കൊലപ്പെടുത്തി അത് വയൽസമരത്തിന് എതിരുനിൽക്കുന്ന സി.പി.എം ചെയ്തതാണ് എന്ന് വരുത്തുകയായിരുന്നു ആർ.എസ്.എസ് പദ്ധതി. പ്രതികളുടെ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ കീഴാറ്റൂര്‍ വയലിലെ കൊലപാതക ഗൂഢാലോചനക്ക് കൂടി കേസെടുത്ത് അന്വേഷണം നടത്തണം.
തളിപ്പറമ്പിലെ ആർ.എസ്.എസ് കാര്യാലയം കേന്ദ്രീകരിച്ച് കലാപ ഗൂഢാലോചന നടത്തിയ ആർ.എസ്.എസ് നേതാക്കള്‍ക്കെതിരെയും കേസെടുക്കണം. പദ്ധതി പാളിപ്പോയപ്പോള്‍ പിടിയിലായ പ്രതികള്‍ക്ക് സംഘ്പരിവാര്‍ ബന്ധമില്ലെന്ന് പ്രസ്താവനയിറക്കി കൈ കഴുകുകയാണ്. എന്നാല്‍, പിടിയിലായ രാകേഷ് ബജ്റംഗ്ദള്‍ പയ്യന്നൂര്‍ ജില്ല സമ്പര്‍ക്കപ്രമുഖ് ആണെന്ന് പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.