കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാൾ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നു

കേളകം: ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കേളകം ഐ.ടി.സി ആദിവാസി കോളനിയിലെ തങ്ക (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിജയനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.

കേളകം വില്ലേജ് ഓഫീസിന് സമീപം ബാവലി പുഴയുടെ കരയിൽ ഞായറാഴ്ച പുലർച്ചെ തങ്കയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2012 ൽ ചെല്ലക്ക എന്ന ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിജയൻ. ഈ കേസിൽ അടുത്തിടെയാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

Tags:    
News Summary - kelakam wife killed by husband-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.