ന​ഷ്​​ടം നി​ക​ന്നി​ട്ടി​ല്ലാ​ത്ത കെ​ൽ​​​േ​​ട്രാ​ണി​ൽ  പു​തി​യ ക​രാ​ർ നി​യ​മ​ന​ത്തി​ന്​ ന​ട​പ​ടി

കണ്ണൂർ: വിറ്റുവരവ് വർധിച്ചിട്ടും നഷ്ടക്കഥയിൽ കുറവ് വന്നിട്ടില്ലാത്ത മാങ്ങാട്ടുപറമ്പിലെ കെൽേട്രാൺ കംപോണൻറ് കോംപ്ലക്സിൽ കോർപറേറ്റ് തസ്തികകളിൽ കരാർ നിയമനത്തിന് നടപടി. സംവിധാനം കൂടുതൽ മെച്ചപ്പെടുത്താനാണ് നിയമനമെന്നാണ് വിശദീകരണമെങ്കിലും ചെലവ് ചുരുക്കി കമ്പനിയെ ലാഭത്തിലെത്തിക്കണമെന്ന നയം നിലവിലിരിക്കെയാണ് ഏഴ് തസ്തികകളിലേക്ക് പുതിയ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പേഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് അസി. മാനേജർ, മെറ്റീരിയൽസ് എൻജിനീയർ, ഡിസൈനിങ് എൻജിനീയർ, മാർക്കറ്റിങ് സീനിയർ എൻജിനീയർ, മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് അസി. മാനേജർ, പ്രൊഡക്ഷൻ സൂപ്പർവൈസർ എന്നീ തസ്തികകളിലേക്ക് മൂന്നു വർഷത്തേക്ക് നിയമിക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഇൗ മാസം 30 ആണ് അവസാന തീയതി.


കഴിഞ്ഞ വർഷമാണ് വിറ്റുവരവിൽ അസാധാരണമായ മുന്നേറ്റമുണ്ടായത്. 61 കോടിയായിരുന്നു വിറ്റുവരവ്. ഇക്കുറി അത് 62.5 കോടിയായി. പക്ഷേ, കമ്പനി നഷ്ടത്തിൽനിന്ന് കരകയറിയിട്ടില്ല. 2016-17 വർഷത്തെ നഷ്ടം 20 ലക്ഷമാവുമെന്നാണ് കണക്ക്. 200 ലക്ഷംവരെ നഷ്ടമുണ്ടായിരുന്നു. സ്ക്രാപ്പ് വിൽപനയുടെ വരുമാനം ഇൗ വർഷത്തെ കണക്കിൽ രേഖപ്പെടുത്തുന്നതിലുണ്ടായ ജാഗ്രതക്കുറവാണ് നഷ്ടം ഇല്ലാതാവുന്നതിന് തടസ്സമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എം.പി.പി കപ്പാസിറ്റർ വികസനത്തി​െൻറ രണ്ടാം ഘട്ടം വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തുവെങ്കിലും പ്ലാൻറ് വികസനവും, പുതിയ യന്ത്രങ്ങൾ വാങ്ങലും പൂർത്തിയാവാനുണ്ട്. 
ഇടത് മുന്നണി സർക്കാർ ബജറ്റിൽ വാഗ്ദാനം ചെയ്ത 15 കോടി പ്ലാൻറ് വികസനത്തിന് വിനിയോഗിക്കണം. അതിനിടയിലാണ് നിയമനത്തിനും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മുൻ മാനേജിങ് ഡയറക്ടർ ടി.കെ. മൻസൂറി​െൻറ കാലയളവിലാണ് ഇപ്പോൾ എത്തിപ്പെട്ട നേട്ടങ്ങളിലേക്ക് ചുവടു വെച്ചതെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചു. പക്ഷേ, പുതിയ സർക്കാർ നിലവിൽവന്ന ശേഷം മൻസൂറിനെ മാറ്റി പുതിയ മാനേജിങ് ഡയറക്ടറായി കെ.ജി. കൃഷ്ണകുമാർ ചുമതലയേറ്റു. ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴായിരുന്നു ഇൗ മാറ്റം.

Tags:    
News Summary - keltron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.