തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് െഡവലപ്മെൻറ് കോര്പറേഷന് (കെല്‍ട്രോണ്‍) മെഡിക്കല്‍ രംഗത്തിനാവശ്യമായ വെൻറിലേറ്റര്‍ നിര്‍മാണം തുടങ്ങുന്നു.സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാര്‍ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച് െഡവലപ്മെൻറ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) കീഴിലെ മെഡിക്കല്‍ സൊസൈറ്റി ഫോര്‍ ബയോമെഡിക്കല്‍ ടെക്നോളജി (എസ്.ബി.എം.ടി) യും ഒപ്പുവെച്ചു.
ഒരു വര്‍ഷത്തിനകം വെൻറിലേറ്റര്‍ വിപണിയില്‍ ഇറക്കാനാകും.വെൻറിലേറ്ററിെൻറ രൂപകല്പന, എംഡഡഡ് സിസ്റ്റം ഡിസൈന്‍, മെക്കാനിക്കല്‍ മൊഡ്യൂള്‍ നിര്‍മാണം, സോഫ്റ്റ്വെയര് കോഡിങ് എന്നിവ കെല്‍ട്രോണ്‍ നടത്തും.ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കേഷനുകള്‍ നേടിയെടുത്ത ശേഷം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങും.തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണ്‍ എക്യുപ്മെൻറ് കോംപ്ലക്സിലെ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.