തിരുവനന്തപുരം: കേരള പുനഃസൃഷ്ടിക്ക് ഒരു മാസത്തെ ശമ്പളം നൽകണമെന്ന സർക്കാർ നിർദ്ദേശം സാധാരണ ഉദ്യോഗസ്ഥര്‍ക്ക് താങ്ങാവുന്നതല്ലെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽപാഷ. കൊടുക്കാന്‍ മനസ്സുള്ളവര്‍ കൊടുക്കെട്ട. നല്കാന് പറ്റാത്തവര്‍ എഴുതി നല്‍കണം എന്ന് പറയുന്നതിനെക്കാള്‍ തയ്യാറുള്ളവരോട് എഴുതി നല്കാന് ആവശ്യപ്പെടുന്നതായിരിക്കും ശരി.
ദുരിതാശ്വാസത്തിെൻറ പേരില്‍ കടകള്‍ കൊള്ളയടിക്കുന്നത് ശരിയല്ല. കടകളില്‍ നിന്ന് ഉത്പന്നങ്ങള്‍ ബലാത്കാരമായി എടുത്തുകൊണ്ടുപോകുകയാണ്. അതിന് പുറമെ ഭീഷണിപ്പെടുത്തി പണപ്പിരിവും. അതിന് തടയിടാൻ സർക്കാർ തയ്യാറാകണമെന്ന് പ്രസ്ക്ലബ്ബിെൻറ മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
ജലവൈദ്യുത പദ്ധതികൾ വേണ്ടെന്ന് വയ്ക്കണം. അതിരപ്പിള്ളിയില്‍ ഡാം വേണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞിട്ടുണ്ട്. സൗരോർജ പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കണം. ദുരന്തനിവാരണ അതോറിറ്റി പോലുള്ള സംവിധാനംവെള്ളാന ആകരുത്. വൈദഗ്ധ്യമുള്ളവരെ വേണം അതില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.