െകാച്ചി: നിയമനങ്ങൾക്ക് ചട്ടം നടപ്പാക്കണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽെക്ക അന ധികൃത നിയമനം സാധൂകരിക്കാനും സ്ഥാനക്കയറ്റം നൽകാനുമുള്ള കേരഫെഡിെൻറ നീക്കം നിയമ ക്കുരുക്കിലേക്ക്. ചില ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം അറിയിച്ച് സെ പ്റ്റംബർ 28ന് കേരഫെഡ് എം.ഡി പുറപ്പെടുവിച്ച നോട്ടീസ് പ്രകാരമുള്ള നടപടി സഹകരണ ആർബിട്രേഷൻ കോടതി സ്റ്റേ ചെയ്തു. നാലാഴ്ചക്കകം നിയമന ചട്ടങ്ങൾക്ക് അന്തിമരൂപം നൽകണമെന്ന കോടതി ഉത്തരവ് നടപ്പാക്കാനുള്ള കാലാവധി സർക്കാർ ആറുമാസത്തേക്ക് നീട്ടി വാങ്ങിയശേഷം കേരള കർഷക സഹകരണ ഫെഡറേഷെൻറ (കേരഫെഡ്) ഭാഗത്തുനിന്നുണ്ടായ ധിറുതിപിടിച്ചുള്ള നീക്കത്തിനാണ് ആർബിട്രേഷൻ കോടതി ഉത്തരവ് തിരിച്ചടിയായത്.
സ്റ്റാഫ് പാറ്റേണിെൻറ ഭാഗമായി പി.എസ്.സി അംഗീകരിച്ച 23 തസ്തികകൾക്ക് പുറമെ അംഗീകാരമില്ലാത്തവ തിരുകിക്കയറ്റിയ കേരഫെഡിെൻറ നടപടികൾ നാളുകളായി വിവാദത്തിലാണ്. നിയമനങ്ങളിലെയും സ്ഥാനക്കയറ്റത്തിലെയും സുതാര്യതയില്ലായ്മ ഒഴിവാക്കാൻകൂടിയാണ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനമുണ്ടായത്. എന്നാൽ, ചട്ടം ഇല്ലാത്തതിെൻറ പേരിൽ നിയമനം ഇപ്പോഴും പിൻവാതിലിലൂടെതന്നെയാണ്. ഇത് ചൂണ്ടിക്കാട്ടി ഒരുജീവനക്കാരൻ നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ് ഉണ്ടായത്. തസ്തികകൾ കൂട്ടിച്ചേർക്കാനും പേര് മാറ്റാനുമുള്ള സ്ഥാപനത്തിെൻറ നീക്കത്തിൽ ധനവകുപ്പ് പലവട്ടം എതിർപ്പ് അറിയിച്ചതാണ്.
എന്നാൽ, ഇൗ നിർദേശങ്ങൾ ചെവിക്കൊള്ളാതെയുള്ള നിയമന, സ്ഥാനക്കയറ്റ സ്റ്റാഫ് പാറ്റേൺ വ്യവസ്ഥകളാണ് അധികൃതർ സ്വമേധയാ നടപ്പാക്കാൻ തുനിയുന്നത്. 2011ൽ ചില ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം നൽകിയെങ്കിലും നടപടി അനധികൃതമെന്ന കോടതിയുടെ കണ്ടെത്തലിനെത്തുടർന്ന് 2013ൽ റദ്ദാക്കിയിരുന്നു. അധികമായി നൽകിയ വേതനം തിരിച്ചുപിടിക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതുവരെ തിരിച്ചുപിടിക്കാൻ നടപടിയുണ്ടായിട്ടില്ല. ഇതേ പട്ടിക പിരിഞ്ഞുപോയവർക്കുൾപ്പെടെ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുന്നതടക്കമുള്ള തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേരഫെഡ് നെടുവന്നൂർ ഒാഫിസിലെ ഗ്രേഡ് ടു ടൈപിസ്റ്റ് കെ.എം. ഇന്ദിര നൽകിയ ഹരജിയിലാണ് സഹകരണ ആർബിട്രേഷൻ കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.