തിരുവനന്തപുരം: പ്രളയത്തിൽ ലക്ഷക്കണക്കിനാളുകള്‍ ദുരിതാശ്വാസക്യാമ്പിലെത്തിയ സാഹചര്യത്തിൽ കൂടുതൽ അരിയും മറ്റ് ഭക്ഷ്യധാന്യവും നൽകണമെന്ന് സംസ്ഥാനഗവൺമെൻറ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നേരേത്ത നൽകിയ അരി സൗജന്യമാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി ഉറപ്പുനൽകിയിരുെന്നങ്കിലും ഉത്തരവിറക്കിയിട്ടില്ല. സൗജന്യമായി ഇത് നൽകണമെന്നും കേന്ദ്രത്തിനയച്ച കത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടു.
ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾ വീടുകളിലേക്ക് പോകുേമ്പാൾ അവർക്ക് ജീവിതം തുടങ്ങാൻ അഞ്ച് കിലോ അരി അടക്കം 22 സാധനങ്ങളടങ്ങിയ കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ അരി കണ്ടെത്താൻ കൂടി ലക്ഷ്യമിട്ടാണിത്. പ്രളയത്തില്‍ വലയുന്ന കേരളത്തിന് 1.18 ലക്ഷം മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രസര്‍ക്കാറിനോട് നേരേത്ത ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ഭക്ഷ്യമന്ത്രാലയം 89,540 മെട്രിക് ടൺ അരി സംസ്ഥാനത്തിന് അനുവദിച്ചു. അനുവദിച്ച അത്രയും അരി തന്നില്ലെങ്കിലും തന്ന അരിക്ക് കിലോ 25 രൂപ വീതം കേന്ദ്രഭക്ഷ്യവകുപ്പ് കേരളത്തോട് വില ആവശ്യപ്പെട്ടു. ഇത് വിവാദമായതോടെ കേരളത്തിന് അരി സൗജന്യമാക്കിക്കൊണ്ടുള്ള ഉത്തരവിറക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന് അറിയിച്ചു.
എന്നാല്‍, ഇത്രയും ദിവസമായിട്ടും ഈ ഉത്തരവ് ഇറങ്ങിയിട്ടില്ല. 260 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.