രാജ്​ഭവനിലെ സുഖവാസം അധികകാലം ഉണ്ടാകില്ല; ഗവർണർക്കെതിരെ എ.ബി.വി.പി

തിരുവനന്തപുരം: ഗ​വ​ർ​ണ​ർ ജസ്​റ്റിസ്​ പി. സദാശിവം തി​ക​ഞ്ഞ പ​രാ​ജ​യ​മാ​ണെ​ന്നും പ​റ്റി​ല്ലെ​ങ്കി​ൽ രാ​ജ​ി​ വെ​ച്ച്​ പോ​ക​ണ​മെ​ന്നും എ.​ബി.​വി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പ്രി​ൻ​റു മ​ഹാ​ദേ​വ്. രാ​ജ്​​ഭ​വ​നി​ലെ സു​ഖ ​വാ​സം അ​ധി​ക​കാ​ലം ഉ​ണ്ടാ​കി​ല്ല. ഒൗ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ച്​ സു​ഖ​വാ​സ​ത്തി​നു​ള്ള കേ​ന്ദ്ര​മാ​യി കേ​ര​ള​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്ന്​ ക​രു​ത​രു​ത്. യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ സം​ഭ​വ​ത്തി​ൽ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​മ​ട​ക്കം ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ എ.​ബി.​വി.​പി ന​ട​ത്തി​യ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തി​യ ക​പ​ട സാം​സ്​​കാ​രി​ക നാ​യ​ക​രെ തെ​രു​വി​ൽ ക​ണ്ടാ​ൽ പ​ത്ത​ല്​ വെ​ട്ടി അ​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​മ​നു​പ്ര​സാ​ദ്, കെ.​എം. ര​വി​ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ മാ​ര്‍ച്ചി​ന് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - kerala abvp against governor p sathasivam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.