കൊല്ലം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് എല്ലാ ജീവനക്കാരുടെയും പിന്തുണവേണം. സിവില്‍ സര്‍വിസ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിഷ്കാരങ്ങള്‍ ഒഴിവാക്കാനാവില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍.ജി.ഒ യൂനിയന്‍െറ നവീകരിച്ച ജില്ലകമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതിയും കെടുകാര്യസ്ഥതയും സിവില്‍ സര്‍വിസിനെയും ബാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഭരണരംഗം അഴിമതിമുക്തവും കാര്യക്ഷമവുമാകണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അതിനാണ് സിവില്‍ സര്‍വിസിനെ നവീകരിക്കുന്നത്. ഭരണയന്ത്രം ക്രിയാത്മകമായി പ്രവര്‍ത്തിച്ചാലേ ജനോപകാരപ്രദമായ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാനാവൂ. ജനമാണ് യജമാനന്‍ എന്ന സമീപനത്തോടെ സിവില്‍ സര്‍വിസിനെ കാണണം. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കലും തസ്തികകള്‍ ഇല്ലാതാക്കലും സര്‍ക്കാറിന്‍െറ നയമല്ല. സെക്രട്ടേറിയറ്റിതര സര്‍വിസുകളും കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസില്‍ ഉള്‍പ്പെടുത്തും.
സെക്രട്ടേറിയറ്റിലുള്ള ജീവനക്കാര്‍ക്കും ഐ.എ.എസ് പദവിയിലത്തൊന്‍ പുതിയ സംവിധാനം വഴിതുറക്കും. നിലവില്‍ ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലുള്ളവര്‍ക്കാണ് ഐ.എ.എസിന് സാധ്യതയുള്ളത്. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നടപ്പാക്കുന്നത് ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞകാര്യമാണ്. സേവനമേഖലയില്‍ പിന്മാറാനല്ല, കൂടുതല്‍ ഇടപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍വതലസ്പര്‍ശിയായ വികസനം സാധ്യമാക്കാന്‍ സിവില്‍ സര്‍വിസിന്‍െറ ഫലപ്രദമായ പ്രവര്‍ത്തനം ആവശ്യമാണ്. ഉദ്യോഗസ്ഥന്‍െറ സമീപനം നോക്കിയാണ് സാധാരണക്കാരന്‍ സര്‍ക്കാറിനെ വിലയിരുത്തുന്നതെന്നത് വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എച്ച്.എം ഇസ്മാഈല്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.