കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസിലെ സംവരണ നിഷേധത്തിനെതിരെയുള്ള പ്രക്ഷോഭത്തിെൻറ ഭാഗമായി സോളിഡാരിറ്റി സംഘടിപ്പിക്കുന്ന നിയമസഭ മാര്‍ച്ച് ചൊവ്വാഴ്ച നടക്കും. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിക്കാന്‍ നിരന്തര ശ്രമങ്ങളാണ് ഇടതു സര്‍ക്കാര്‍ നടത്തുന്നതെന്നാണ് പരാതി. ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ നിലവിലെ പ്രാതിനിധ്യം പോലും പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കെ.എ.എസ് സ്പെഷല്‍ റൂള്‍ കാരണമാകും.
ഭാവിയില്‍ ഐ.എ.എസ് ലഭിക്കാനിടയുള്ള സംസ്ഥാന സര്‍വിസിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളാണ് കെ.എ.എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം സംവരണമെന്ന തത്ത്വമാണ് ലംഘിക്കപ്പെടുന്നത്. കെ.എ.എസിലേക്ക് മൂന്ന് ധാരകളായി (സ്ട്രീം) നിയമനം നടക്കുമ്പോള്‍ ആദ്യ ധാരയില്‍ മാത്രമാണ് സംവരണ തത്ത്വം പാലിക്കപ്പെടുന്നത്. മറ്റ് രണ്ട് ധാരകള്‍ വഴിയുള്ള നിയമനത്തില്‍ സംവരണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാട് സംവരണ വിഭാഗങ്ങളെ ഉന്നത ഉദ്യോഗങ്ങളില്‍നിന്നും മാറ്റി നിര്‍ത്തുന്നതിനുള്ള ആസൂത്രിത ശ്രമത്തിെൻറ ഫലമാണ്.
150 പേര്‍ക്ക് നിയമനം നല്കുമ്പോള് 25 പേര്‍ക്ക് മാത്രമാണ് സംവരണാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുക.ഈ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നിയമസഭ മാര്‍ച്ചിനെ തുടര്‍ന്ന് മറ്റു പരിപാടികളും സംഘടിപ്പിക്കുമെന്നും സോളിഡാരിറ്റി നേതാക്കള്‍ അറിയിച്ചു. നിയമസഭ മാര്‍ച്ചില്‍ കെ. മുരളീധരന് എം.എൽ.എ, അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എൽ.എ, നീലലോഹിതദാസന്‍ നാടാർ, അഡ്വ. സി.കെ. വിദ്യാസാഗര്‍, സി.പി. ജോൺ, കെ. അംബുജാക്ഷന്, കെ.കെ. കൊച്ച്, അഡ്വ. കെ.പി. മുഹമ്മദ്, പ്രഫ. പി.ഒ.ജെ. ലബ്ബ, പ്രഫ. ഇ. അബ്ദുൽ റഷീദ്, കടക്കല്‍ ജുനൈദ്, എച്ച്. ശഹീര്‍ മൗലവി, പി.എം. സാലിഹ് എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.