തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം ശക്തമാക്കി. ജനുവരി അഞ്ചിന് സംഘടിപ്പിച്ച സൂചന പണിമുടക്കും 13ന് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തില്‍ തിങ്കളാഴ്ച ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു. 50 ശതമാനത്തോളം ജീവനക്കാര്‍ കാഷ്വല്‍ ലീവെടുത്ത് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രകടനവും നടത്തി.
സെക്രട്ടേറിയറ്റിന്‍െറ സല്‍പേരിനും ജീവനക്കാരുടെ സര്‍വിസ് ആനുകൂല്യങ്ങള്‍ക്കും ദോഷകരമായി ഭവിച്ചേക്കാവുന്ന തീരുമാനം ഏകപക്ഷീയമായി നടപ്പാക്കാന്‍ അനുവദിക്കില്ളെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജെ. ബെന്‍സി പറഞ്ഞു. കെ.എ.എസ് നടപ്പാക്കാനുള്ള തീരുമാനത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെ.എ.എസ് നടപ്പാക്കണമെങ്കില്‍ സെക്രട്ടേറിയറ്റിന്‍െറ നിലവിലെ ഘടന പൊളിച്ചെഴുതണം. ക്ളാസ് ടു ഗസറ്റഡ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തന്ത്രപ്രധാന തസ്തികകളിലേക്ക് ഭരണപരിചയവും അനുഭവ സമ്പത്തുമില്ലാത്ത ചെറുപ്പക്കാരെ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയും.
ഇത് ഫയല്‍ നീക്കത്തെപ്പോലും പ്രതികൂലമായി ബാധിക്കും. ഫീല്‍ഡ് വകുപ്പുകളില്‍നിന്ന് ബൈട്രാന്‍സ്ഫര്‍ വഴി സര്‍ക്കാറിന്‍െറ ഇഷ്ടക്കാരെ സെക്രട്ടേറിയറ്റിലത്തെിക്കാനും വഴിയൊരുങ്ങും. ഇടതു സംഘടനകള്‍ ഉള്‍പ്പെടെ തീരുമാനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. കെ.എ.എസ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ നിയമനടപടി കൈക്കൊള്ളാന്‍ വ്യാഴാഴ്ച ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതിന് ഉപസമിതി രൂപവത്കരിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ലെജിസ്ളേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
ഇടത് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.