തിരുവനന്തപുരം: അറുപത് വർഷം പഴക്കമുള്ള പറമ്പിക്കുളം-ആളിയാർ നദീജല കരാർ പുനര വലോകനം ചെയ്യാൻ കേരളവും തമിഴ്നാടും സമ്മതിച്ചതായി മുഖ്യമന്ത്രിമാരായ പിണറായി വി ജയനും എടപ്പാടി പളനിസാമിയും വ്യക്തമാക്കി. ഇരുസംസ്ഥാനങ്ങളും തമ്മിൽ നിലവിലുള്ള നദ ീജല പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാന സെക്രട്ടറിതല കമ്മിറ്റിക്ക് രൂപംനൽകാനും ച ർച്ചയിൽ തീരുമാനമായി.
ഇരുസംസ്ഥാനങ്ങളിൽനിന്ന് അഞ്ച് പേർവീതം അടങ്ങുന്നതാവും കമ്മിറ്റിയെന്ന് യോഗശേഷം തമിഴ്നാട് മുഖ്യമന്ത്രിയുമായി ചേർന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞു. ഇതിൽ ആരൊക്കെ ഉണ്ടാവുമെന്നും എപ്പോൾ യോഗം ചേരുമെന്നും ഒരാഴ്ചക്കകം തീരുമാനിക്കും. അടുത്ത യോഗതീയതി ഒരാഴ്ചക്കകം തീരുമാനിക്കും. ഇൗ കമ്മിറ്റിയെ സഹായിക്കാൻ സാേങ്കതികസമിതി രൂപവത്കരിക്കും.
ആനമലയാർ, നീരാർ-നെല്ലാർ വഴിതിരിച്ചുവിടൽ, മണക്കടവ് വിയറുമായി ബന്ധപ്പെട്ട പ്രശ്നം തുടങ്ങിയ എല്ലാ വിഷയവും ഇൗ കമ്മിറ്റി ചർച്ച ചെയ്യും. പാണ്ഡ്യാർ-പുന്നപ്പുഴ പദ്ധതിയുടെ കാര്യം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർകൂടി ഉൾപ്പെട്ട പ്രത്യേക കമ്മിറ്റി രൂപവത്കരിച്ച് പരിശോധിക്കും. രണ്ട് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ആറ് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തും. മുല്ലപ്പെരിയാർ അണക്കെട്ടിൽ വൈദ്യുതി നൽകാൻ തീരുമാനിച്ചു.
ശിരുവാണി, നെയ്യാർ ഇടതുകര കനാൽ ഉൾപ്പെടെ എല്ലാ പ്രശ്നവും പുതിയ കമ്മിറ്റി ചർച്ചചെയ്യുമെന്ന് എടപ്പാടി പളനിസാമി പറഞ്ഞു. തമിഴ്നാട് മന്ത്രിമാരായ എസ്.പി. വേലുമണി, ഡെപ്യൂട്ടി സ്പീക്കർ ഡോ. പൊള്ളാച്ചി വി. ജയരാമൻ, ചീഫ് സെക്രട്ടറി കെ. ഷൺമുഖൻ, കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.എം. മണി, കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.