തിരുവനന്തപുരം: മധു, സഫീർ, ഷുഹൈബ് കൊലപാതകങ്ങളുയർത്തി യു.ഡി.എഫ് പ്രതിഷേധത്തിൽ നിയമസഭ തുടർച്ചയായ മൂന്നാംദിനവും സ്തംഭിച്ചു. ചോദ്യത്തോര വേള ബഹിഷ്കരിച്ച് ബഹളമൊഴിവാക്കിയ യു.ഡി.എഫ്, ശൂന്യവേളയിൽ ഇൗ വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കുകയായിരുന്നു.രണ്ടുദിവസത്തിന് ശേഷമാണ് ചോദ്യാത്തരവേള സുഗമമായതെങ്കിൽ എൻ. ഷംസുദ്ദീെൻറ അടിയന്തര പ്രമേയം നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയായിരുന്നു. സ്പീക്കറുടെ മുഖംമറക്കുന്ന പ്രതിഷേധത്തിലേക്ക് പോകാതിരുന്ന യു.ഡി.എഫ് നടുത്തളത്തിൽ ബഹളം തുടർന്നതോടെ മുഖ്യമന്ത്രിയുടെ വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർഥന ചർച്ചകൂടാതെ പാസാക്കി സഭ പിരിഞ്ഞു. മാണി ഗ്രൂപ്പും ബി.ജെ.പിയും വാക്കൗട്ട് നടത്തി. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക.
ആൾക്കൂട്ട അക്രമണങ്ങൾ സംസ്ഥാനത്ത് ഒറ്റപ്പെട്ടതാണെങ്കിലും അംഗീകരിക്കില്ലെന്നും ശക്തമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മധുവിെൻറ മരണം, പട്ടികവിഭാഗ വകുപ്പിെൻറ പദ്ധതികളുടെ നടത്തിപ്പ് അടക്കം വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം, കുടുംബത്തിന് 25 ലക്ഷം രൂപ സഹായം, സഹോദരിക്ക് ജോലി എന്നീ ആവശ്യങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. വനം ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉന്നതതല അന്വേഷണത്തിന് നിർദേശിച്ചിട്ടുെണ്ടന്നും റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസിനെതിരെയുള്ള പരാതിയും പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടപ്പോൾ ഇത് നിർഭാഗ്യകരമാണെന്നും രാഷ്ട്രീയ ദുരുദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
മധുവിെൻറയും സഫീറിെൻറയും കേസുകളിൽ ശരിയായാണ് അന്വേഷണം നടക്കുന്നത്. ആദിവാസികള്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെങ്കിലും മുഖ്യധാരയില്‍ എത്തിക്കാനായിട്ടില്ല. ഓരോ ആദിവാസി കുടുംബങ്ങളുടെയും അവസ്ഥ പരിശോധിച്ച് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം. പ്രാദേശിക സര്‍ക്കാറുകളുമായി ചേര്‍ന്ന് ഇത് നടപ്പാക്കും. മധുവിനെ ആക്രമിച്ചത് ആരാണെന്നത് പ്രശ്നമേയല്ല. അപ്പുറത്തോ, ഇപ്പുറത്തോ ഇരിക്കുന്ന പാര്ട്ടിക്കാർ അതിന് തയാറാകില്ല. നടക്കാന്‍ പാടില്ലാത്ത, നമ്മുടെ നാടിന് അപമാനം വരുത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം നടന്നു. അതിലെ കുറ്റക്കാര്‍ ആരായാലും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. മധു മനോവിഭ്രാന്തിയുള്ള ആളാണെന്ന് ആരും തെളിയിച്ചിട്ടില്ലെന്നും ഇത് വല്ലാതെ ഉയർത്തിക്കാേട്ടണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സഫീറിെൻറ കൊലപാതകത്തിൽ ശക്തമായ നടപടി എടുത്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ അവിടെ കേന്ദ്രീകരിച്ചിട്ടുെണ്ടങ്കിൽ നടപടി ഉണ്ടാകും. സഫീറിെൻറ കുടുംബത്തിനുനേരേ നടന്ന ആക്രമണങ്ങളുടെ പിന്നിൽ എന്താണെന്ന് പരിശോധിക്കും. കുറ്റക്കാർക്കെതിെര ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നും ഗുണ്ടകൾക്കും അക്രമികൾക്കും തേർവാഴ്ച നടത്താൻ സാഹചര്യെമാരുക്കിയെന്നും ആഭ്യന്തരവകുപ്പ് പരാജയമാണെന്നും എൻ. ഷംസുദ്ദീൻ ആരോപിച്ചു. അട്ടപ്പാടിയിൽ ജനക്കൂട്ടത്തിേൻറത് കൊടും ക്രൂരതയാണ്. കാട്ടിൽനിന്ന് പിടിച്ചിറക്കി അക്രമിക്കാൻ ഒത്താശചെയ്ത വനം ഉദ്യോഗസ്ഥരും തുല്യ കുറ്റവാളികളാണ്. പൊലീസിനെതിരെയും ആക്ഷേപമുണ്ട്. തെൻറ സഹോദരൻ ഇതിൽ ഉൾപ്പെട്ടാലും നിയമം നൽകുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാൻ താൻ രംഗത്തുണ്ടാകും. സഫീറിെൻറ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഷുഹൈബ്, സഫീർ എന്നിവരെ കൊല്ലിച്ചവരെ പിടിക്കണമെന്ന് ചെന്നിത്തലയും ആവശ്യപ്പെട്ടു. പിശാചിെൻറ നാടായി കേരളം മാറി. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ തന്നെ ജീവനെടുക്കുന്നവർക്ക് സംരക്ഷണം നൽകുന്നു. നിയമവാഴ്ചയുടെ പരാജയമാണിത്. കൊലപാതകം കലയായി വികസിപ്പിച്ചവരാണ് ഭരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.