കോഴിക്കോട്: കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം.എൽ.എയെ നാമനിർദേശം ചെയ്യാൻ തീരുമാനം. പി. അബ്ദുൽ ഹമീദ് എം.എൽ.എയാണ് പ്രതിനിധിയാകുക. ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായ പി. അബ്ദുൽ ഹമീദ്, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആണ്.
കേരള ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എൽ.എയെ ഡയറക്ടർ ബോർഡ് അംഗമാക്കുന്നത്. ഡയറക്ടർ ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരാനിരിക്കെയാണ് ലീഗ് പ്രതിനിധിയെ നാമനിർദേശം ചെയ്തിട്ടുള്ളത്.
മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. മലപ്പുറം ജില്ല ബാങ്ക് മുൻ പ്രസിഡന്‍റ് യു.എ. ലത്തീഫ് ആണ് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
ലീഗ് പ്രതിനിധിയെ ഡയറക്ടർ ബോർഡിൽ കൊണ്ടു വരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.