മലപ്പുറം: പ്രാഥമിക സഹകരണ സംഘം ജീവനക്കാര്‍ക്ക് ജില്ല സഹകരണ ബാങ്കുകളിലെ നിയമനങ്ങളില്‍ ലഭിച്ചിരുന്ന 50 ശതമാനം സംവരണ ആനുകൂല്യം കേരള ബാങ്കിലെ നിയമനത്തിലും ഉറപ്പുവരുത്തണമെന്ന് കോ ഓപറേറ്റിവ് എംപ്ലോയീസ് ഓര്ഗനൈസേഷന് (സി.ഇ.ഒ) സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
കോ ഓപറേറ്റിവ് എംപ്ലോയീസ് ഓര്ഗനൈസേഷന് സംസ്ഥാന ഭാരവാഹികളായി പി. ഉബൈദുല്ല എം.എല്‍.എ (പ്രസിഡന്റ്), പൊന്‍പാറ കോയക്കുട്ടി (ജനറല്‍ സെക്രട്ടറി), പി.പി. മനാഫ് (ട്രഷറര്‍), ഹാരിസ് ആമിയന്‍ (വര്‍ക്കിങ് പ്രസിഡന്റ്), ടി.പി.എം ബഷീര്‍, ടി.എ.എം ഇസ്മയില്‍, മുസ്തഫ പൊന്നമ്പാറ, കെ.കെ.സി റഫീഖ്, എ.എച്ച്. സൈനുല്‍ ബിദീന്, ഫൈസല്‍ കളത്തിങ്ങല്‍, പി.പി. മുഹമ്മദാലി, കെ. അലി അക്ബര്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍. അലവി, പി. ശശികുമാര്‍ (ഓര്‍ഗ. സെക്രട്ടറിമാര്‍), അന്‍വര്‍ താനാളൂര്‍, നസീര്‍ ചാലാട്, സി.എച്ച്. മുഹമ്മദ് മുസ്തഫ, കെ.പി. അഷറഫ്, ഇക്ബാല്‍ കത്തറമ്മല്‍, പി. കുഞ്ഞിമുഹമ്മദ്, നിസാര്‍ വയനാട് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഹമ്മദ് കുട്ടി ഉണ്ണികുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.