കോട്ടയം: കെ.എം. മാണിയുടെ പേരിൽ പാലായിൽ സ്മാരകം നിർമിക്കാൻ അഞ്ചു കോടി നീക്കിവെച്ച ബജറ്റ് പ്രഖ്യാപനം, കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ചൂടൻ ചർച്ച. കേരള കോൺഗ്രസ് എമ ്മിലെ തർക്കം രൂക്ഷമായി തുടരുന്നതിനിടെ, ജോസ് കെ. മാണിയിലേക്ക് കണ്ണെറിഞ്ഞുള്ള ഇടത ുനീക്കമായാണ് മറുവിഭാഗങ്ങൾ ഇതിനെ വിലയിരുത്തുന്നത്. ഏറ്റവും കൂടുതൽ ബജറ്റുകൾ അ വതരിപ്പിച്ച കെ.എം. മാണിയെ ആദരിക്കുകയെന്ന ലക്ഷ്യം മാത്രമാവില്ല ഇതിനു പിന്നിലെന്ന സം ശയം കോൺഗ്രസ് നേതാക്കളും പങ്കുവെക്കുന്നു.
കേരള കോൺഗ്രസ് എമ്മിലെ തർക്കത്തിൽ മനസ്സുകൊണ്ട് കോൺഗ്രസ് നേതൃത്വം ജോസഫിനൊപ്പമാണെന്നുള്ള പരിഭവം ജോസ് വിഭാഗത്തിനുണ്ടെന്ന വിലയിരുത്തലിലാണ് സി.പി.എം. തദ്ദേശതെരഞ്ഞെടുപ്പും പിന്നാെല നിയമസഭ തെരഞ്ഞെടുപ്പും എത്താനിരിക്കെ, സീറ്റുകളെച്ചൊല്ലി യു.ഡി.എഫിൽ തർക്കം രൂക്ഷമാകുമെന്നും ഇവർ കണക്കുകൂട്ടുന്നു. ഇത് മുൻകൂട്ടി കണ്ടുള്ള ചൂണ്ടയാണ് ഐസക്കിെൻറ മാണി സ്നേഹമെന്നാണ് വിലയിരുത്തൽ.
രൂപവത്കരിക്കാത്ത ട്രസ്റ്റിനാണ് പണമെന്നതും രാഷ്ട്രീയകൗതുകമാകുന്നു. രണ്ടാഴ്ച മുമ്പ് ജോസ് കെ. മാണി എം.പി മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് തുക നീക്കിവെച്ചിരിക്കുന്നത്.
അതിവേഗ നടപടിയിലൂടെ പിണറായി വിജയെൻറയും ഇടതുമുന്നണിയുടെയും താൽപര്യമാണ് വെളിവാകുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മന്ത്രിയായും നിയമസഭ സാമാജികനായും പ്രവർത്തിച്ച കെ.എം. മാണിയുടെ സ്മരണ നിലനിർത്തുന്നതിനായി പാലായിൽ പഠനകേന്ദ്രം ആരംഭിക്കാൻ ആഗ്രഹിക്കുന്നതായും ഇതിനായി 50 സെൻറ് സ്ഥലവും കെട്ടിടം നിർമിക്കാൻ അഞ്ചുകോടിയും ബജറ്റിൽ അനുവദിക്കണമെന്നായിരുന്നു ജോസ് കെ. മാണി ആവശ്യപ്പെട്ടിരുന്നത്. ജോസ് കെ. മാണി ചെയർമാനും മാേനജിങ് ട്രസ്റ്റിയുമായി രൂപവത്കരിക്കുന്നതാണ് ട്രസ്റ്റെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. കെ.എം. മാണിയുടെ പേരിൽ തുക അനുവദിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാറിനെ അഭിനന്ദിച്ച് ജോസ് കെ. മാണി രംഗത്തെത്തുകയും ചെയ്തു.
നേരത്തേ കെ.എം. മാണിയുടെ വീട് സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ ഫൗണ്ടേഷനും രൂപം നൽകിയിരുന്നു. കെ.എം. മാണിക്കും ഇമ്പിച്ചി ബാവക്കും സ്മാരകങ്ങൾ നിർമിക്കാൻ അഞ്ചുകോടി വീതമാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. കെ.എം. മാണി ആരംഭിച്ച കാരുണ്യപദ്ധതി തുടരുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. അതേസമയം, കെ.എം. മാണിയെ അനാവശ്യമായി വേട്ടയാടിയതിെൻറ പ്രായശ്ചിത്തമെന്നാണ് ജോസ് വിഭാഗം ഇതിനെ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.