തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്ത് ശതമാനം വര്‍ധിപ്പിച്ചു. വന്‍കിട പദ്ധതികളുടെ സമീപത്തുള്ള ഭൂമിയുടെ ന്യാ യവില 30 ശതമാനം വര്‍ധിപ്പിക്കും. ഇതിലൂടെ 200 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ധനമന്ത്രി തോമസ് ഐസക് പറഞ് ഞു. സ്റ്റാമ്പ് ആക്ട് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട നികുതി വര്‍ധിപ്പിക്കും.30 ശതമാനം വര്ധിക്കാത് ത തരത്തില്‍ ഇത് ക്രമീകരിക്കും. കെട്ടിട നികുതി വർധിപ്പിക്കുന്നതിലൂടെ എട്ട് കോടി അധിക വരുമാനമുണ്ടാക്കുമെന്ന ും ധനമന്ത്രി പറഞ്ഞു.
3000 ചതുരശ്ര അടി വിസ്തീർണം വരെയുള്ള കെട്ടിടങ്ങൾക്ക് ആഢംബര നികുതിയില്ല. 3,000 മുതൽ 5,000 വരെ 5,000 ര ൂപയും 5,001 മുതൽ 7,500 വരെ 7,500 രൂപയും 7,501 മുതൽ 10,000 വരെ 10,000 രൂപയും നികുതി നിശ്ചയിച്ചു. 10,000 ചതുരശ്ര അടിക്ക് മുകളിൽ 12,500 രൂപ ആഢംബര ന ികുതി നൽകണം. അഞ്ച് വർഷത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ ആഢംബര നികുതി ഒറ്റത്തവണയായി അടച്ചാൽ ആകെ നികുതിയിൽ 20 ശതമാ നം ഇളവ് അനുവദിക്കും. ഇതിൽ നിന്ന് 16 കോടി അധിക വരുമാനം സർക്കാർ ലക്ഷ്യമിടുന്നു.
പോക്കുവരവിനുള്ള ഫീസ് 10 ശതമാനം വർധിപ്പിച്ചു. വില്ലേജ് ഓഫീസില്‍ നിന്നും നല്കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപയും വില്ലേജ് ഓഫീസര്‍ നല്കുന്ന തണ്ടപേപ്പറിന് നൂറ് രൂപയും ഫീസ് ഈടാക്കും. 2014ന് ശേഷം റവന്യൂ വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിട നികുതിയിൽ വർധനവ് നടത്തിയിട്ടില്ല. പരമാവധി 30 ശതമാനത്തിൽ കുറയാത്ത വിധത്തിൽ നികുതി പുനർനിർണയിക്കും. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നീ മൂന്ന് മാനദണ്ഡങ്ങളിലായിരിക്കും നികുതി ഈടാക്കുക. മുമ്പ് സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് പദവിയിലുള്ള പഞ്ചായത്തുകൾക്ക് ആനുപാതികമല്ലാത്ത വർധനവ് നടപ്പാക്കാൻ റിബേറ്റ് നിശ്ചയിക്കാവുന്നതാണ്.
കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി കുത്തനെ കൂട്ടി
കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതിയിലും ബജറ്റ് കൈവെച്ചു. 2014ന് ശേഷം റവന്യൂ വകുപ്പ് ഇൗടാക്കുന്ന ഇൗ ഇനത്തിലെ നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. പരമാവധി 30 ശതമാനത്തിൽ കവിയാത്തവിധമാണ് ഒറ്റത്തവണ കെട്ടിടനികുതി പുതുക്കുന്നത്. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപറേഷനുകൾ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായിരിക്കും നികുതി നിരക്കുകൾ. മുമ്പ് സ്പെഷൽ ഗ്രേഡ് പഞ്ചായത്ത് പദവിയില്ലാതിരുന്ന പഞ്ചായത്തുകൾ ആനുപാതികമല്ലാത്ത വർധന വരുന്നത് ഒഴിവാക്കാൻ റിേബറ്റ് നിശ്ചയിക്കും.
ആഡംബര കെട്ടിടനികുതി കൂട്ടി
താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാർഷിക ആഡംബരനികുതി കൂട്ടി. വൻ ബാധ്യതയാണ് ഇത് ജനങ്ങൾക്ക് ഉണ്ടാക്കുക. അഞ്ച് വർഷത്തേക്കോ അതിൽ കൂടുതലോ ആഡംബരനികുതി ഒരുമിച്ച് മുൻകൂറായി അടച്ചാൽ ആകെ നികുതിയിൽ 20 ശതമാനം ഇളവ് അനുവദിക്കും. ആഡംബരനികുതി വർധനയിലൂടെ 16 കോടിയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്.
പുതുക്കിയ നികുതി: ചതുരശ്ര അടി / തുക
3000 മുതൽ 5000 വരെ 5000 രൂപ
5001മുതൽ 7500 വരെ 7500 രൂപ
7501 മുതൽ 10000 വരെ 10000 രൂപ
10000ന് മുകളിൽ 12500 രൂപ
നികുതിയടച്ചാലേ ഇനി കെട്ടിട നമ്പർ കിട്ടൂ
തദ്ദേശസ്ഥാപനങ്ങളിൽ ഇനി ഒറ്റത്തവണ കെട്ടിടനികുതി അടച്ചാലേ കെട്ടിട നമ്പർ ലഭിക്കൂ. ഇതിനുള്ള വ്യവസ്ഥകൾ മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തും. നേരത്തെ നികുതി മുൻകൂട്ടി അടച്ചില്ലെങ്കിലും കെട്ടിട നമ്പർ ലഭിക്കുമായിരുന്നു. പിന്നീട് എപ്പോഴെങ്കിലുമാണ് ഇൗടാക്കിയിരുന്നത്. ഇതുവഴി 50 കോടിയാണ് അധികവരുമാനമായി പ്രതീക്ഷിക്കുന്നത്.
ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ, തണ്ടപ്പേർ പകർപ്പിന് 100
വില്ലേജ് ഒാഫിസുകളിൽനിന്ന് സ്ഥലപരിശോധന നടത്തി നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് ഇനി 200 രൂപ ഫീസ്. ഇതുവഴി 50 കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്. സർക്കാർ ഭവന പദ്ധതികൾക്കുള്ള ലൊക്കേഷൻ മാപ്പുകൾക്ക് ഫീസ് ബാധകമാവില്ല. സർക്കാർ ഒാഫിസുകളിൽനിന്ന് നൽകുന്ന തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ് ചുമത്തി. സർക്കാർ പദ്ധതികൾക്കുള്ള തണ്ടപ്പേർ പകർപ്പുകളെ ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 50 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.