പാലക്കാട്: ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ ഓടില്ലെന്ന തീരുമാനത്തിലുറച്ച് നിൽക്കുന്നതായി സ്വകാര്യ ബസുടമകൾ. ജി ഫോം നൽകി നിർത്തിയിടേണ്ട സാഹചര്യമാണെന്നും എന്നാൽ ഇത് സമരമല്ലെന്നും ബസ് ഓപറേേറ്റഴ്സ് കോഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി. ഗോപിനാഥൻ പറഞ്ഞു. നിരക്ക് 50 ശതമാനം വർധിപ്പിച്ചതിനാലാണ് സർവിസ് തുടങ്ങാൻ തയാറായത്. മിനിമം നിരക്ക് പത്തു രൂപയായും വിദ്യാർഥികളുടെ കൺസഷൻ അമ്പത് ശതമാനവും വർധിപ്പിക്കണമെന്നാണ് ഉടമകൾ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ചാലുടൻ വർധന പരിഗണിക്കാമെന്നാണ് ഗതാഗത മന്ത്രി നൽകിയ ഉറപ്പെന്ന് ബസുടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.