തിരുവനന്തപുരം: കോവിഡ് ഉയർത്തിയ പ്രതിസന്ധികൾക്കിടയിൽ ഒരു പൊന്നോണം കൂടി. മലയാളിയുടെ ദേശീയ ഉത്സവമായ ഒാണം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇക്കുറി പൊതു ഇടങ്ങളിലെ ആഘോഷങ്ങളും ഒത്തുചേരലുകളുമൊന്നുമില്ലാതെയാണ് ഒാണം കടന്നുപോകുന്നത്.
കഴിവതും വീടുകളിൽ ആഘോഷിക്കണമെന്നും ബന്ധുവീടുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നുമാണ് സർക്കാറിെൻറ ഉപദേശവും. മുൻവർഷങ്ങളിൽ സർക്കാറിെൻറ നേതൃത്വത്തിൽ നടത്തിവന്ന ഒാണാഘോഷ പരിപാടികളെല്ലാം ഇക്കുറി വെർച്വൽ പ്ലാറ്റ്ഫോമുകളിലാണ്.
അതിനുപുറമെ ടൂറിസം മേഖലകളിലും കർശനമായ നിയന്ത്രണങ്ങളുള്ളതിനാൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ ഉൾപ്പെടെ എണ്ണവും വളരെ കുറവാണ്. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലാത്തതും ആഘോഷത്തെയും ഹോട്ടൽവ്യവസായത്തെയും ബാധിച്ചിട്ടുണ്ട്.
ഒാൺലൈൻ വഴിയുള്ള ഒാണസദ്യയാണ് ഹോട്ടലുകളിൽനിന്ന് നൽകുന്നത്. ഒാണസദ്യ ഒരുക്കുന്നതിനും ഒാണക്കോടികൾ വാങ്ങുന്നതിനും മിക്കയിടങ്ങളിലും ഉത്രാടനാളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോരകച്ചവടങ്ങളും പൊടിപൊടിച്ചു.
തുണിക്കടകളിലും മാർക്കറ്റുകളിലുമാണ് ഏറെ തിരക്കനുഭവപ്പെട്ടത്. ഒാണം ഫെയറുകൾ ഉൾപ്പെടെ സർക്കാറിെൻറ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഒാണസദ്യക്കുള്ള പച്ചക്കറികൾ വാങ്ങാൻ ഹോർട്ടികോർപ്പിെൻറ സ്റ്റാളുകൾ ഉൾെപ്പടെ തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.