10 വയസ്സുകാരിക്ക് പീഡനം; മാതാവി​െൻറ സുഹൃത്ത് അറസ്​റ്റിൽ

കോതമംഗലം: 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവി​െൻറ സുഹൃത്ത് അറസ്​റ്റിൽ. ഇരമല്ലൂർ റേഷൻകടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവിനെയാണ്​ (26) കോതമംഗലം പൊലീസ് അറസ്​റ്റ്​ ചെയ്തത്.പെൺകുട്ടി മാതാവിനൊപ്പം ഇഞ്ചത്തൊട്ടി തൂക്കുപാലം സന്ദർശിക്കവേ നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പിതാവ് കഴിഞ്ഞ ദിവസം നൽകിയ പരാതിയെത്തുടർന്ന് എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐമാരായ ജയ്സൻ, രഘുനാഥ്, മുഹമ്മദ്, സി.പി.ഒമാരായ അനൂപ്, നിഷാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Tags:    
News Summary - kerala child abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.