തിരുവനന്തപുരം: നമ്മുടെ പാഠപുസ്തകങ്ങളിൽ നവോത്ഥാന നായകരെക്കുറിച്ച് പഠിപ് പിക്കുന്നതിൽ കുറവ് വന്നിട്ടുണ്ടെന്നും നവോത്ഥാന പാഠഭാഗങ്ങൾ കുറഞ്ഞിട്ടുണ്ടെന്നു ം മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ് ഥാനസമ്മേളനത്തിെൻറ ഭാഗമായുള്ള പൊതുസമ്മേളനം ഇ.കെ. നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിെൻറ ഭാഗമായുള്ളവരെക്കുറിച്ച് പോലും വേണ്ടത്ര പഠിപ്പിക്കുന്നില്ല. നേവാത്ഥാന നായകർ പോരാടി നേടിയ മൂല്യങ്ങൾ തകർക്കാൻ ഏറെനാളായി തൽപരകക്ഷികൾ രഹസ്യമായി ശ്രമം നടത്തിയിരുന്നു. ഇപ്പോൾ പ്രത്യേകരീതിയിൽ പൊട്ടി പുറത്ത് വന്നപ്പോഴാണ് ഇത് ഇവിടെയും നടക്കുന്നുണ്ടോ എന്നോർത്ത് പലരും അമ്പരന്നത്. സ്ത്രീകളെ പച്ചയായി അപമാനിക്കാൻ ശ്രമമുണ്ടായി. സ്ത്രീ അശുദ്ധയാണെന്നാണ് പ്രചാരണം. നാടിനെ ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടലാണ് ലക്ഷ്യം. ഇതിനെതിരെ പുതുതലമുറയെ മതേതര ബോധത്തോടെ വളർത്തിയെടുക്കുന്നതിൽ അധ്യാപകർക്ക് നിർണായക പങ്കുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ സാമൂഹികമായി വളർത്തിയെടുക്കുന്നവർ എന്ന നിലയിൽ വലിയ ഉത്തരവാദിത്തമാണ് അധ്യാപകർക്കുള്ളത്.
രാജ്യത്തിെൻറ നിലനിൽപുതന്നെ അപകടകരമായ സാഹചര്യമാണ് ഇന്നുള്ളത്. ഇൗ ശക്തികൾ ഒന്നുകൂടി അധികാരം ൈകയാളിയാൽ മതേതരത്വവും ജനാധിപത്യവുമടക്കം സവിശേഷതകൾ കൊലെചയ്യപ്പെടും. അപകടകാരികൾക്ക് ഒരിക്കലും രാജ്യത്തിെൻറ ഭരണം ഏൽപിക്കാനാവില്ല. ഇത്തരം ശക്തികൾക്കെതിരെ എക്കാലത്തും നിലകൊണ്ട പാരമ്പര്യമാണ് കേരളത്തിനെന്നും മുഖ്യമന്ത്രി കൂടിച്ചേർത്തു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് കെ.ജെ ഹരികുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.