ദേശവിരുദ്ധ-തീവ്രവാദ ശക്​തികൾ വയനാടിനെ ഒളിത്താവളമാക്കുന്നു -പിണറായി 

കൽപറ്റ: ദേശവിരുദ്ധശക്തികളും തീവ്രവാദവിഭാഗങ്ങളും അവരുടെ പ്രവർത്തനം നടത്താൻ ഒളിത്താവളമായി വയനാടിെന ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ പുതുതായി നിർമിച്ച ജില്ല പൊലീസ്​ ആസ്​ഥാന മന്ദിരത്തി​​​െൻറയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളിൽ നിർമിച്ച കമ്യൂണിറ്റി റിസോഴ്സ്​ സ​​​െൻററുകളുടെയും ഉദ്ഘാടനം ജില്ല പൊലീസ്​ ആസ്​ഥാനത്ത് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രണ്ടുസംസ്​ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖല എന്ന നിലയിലും വയനാട്ടിൽ ദേശവിരുദ്ധശക്​തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തും. ഇക്കാര്യത്തിൽ പൊലീസി​​​െൻറ ഭാഗത്തുനിന്ന് നിതാന്തജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. 

ക്രമസമാധാനനില മെച്ചപ്പെട്ട ജില്ലയാണ് വയനാട്. എന്നാൽ, അടുത്തകാലത്തുണ്ടായ ചില സംഭവങ്ങൾ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. കുറ്റവാളികളോട് കാർക്കശ്യവും സാമാന്യജനങ്ങളോട് മൃദുസമീപനവും എടുക്കുന്ന ജനപക്ഷ പൊലീസാണ് സർക്കാറി​​​െൻറ നയം. ജനങ്ങൾക്കെതിരെയോ ചൂഷകരുടെ പക്ഷത്തോ നിൽക്കാൻ പാടില്ല. മോശം ശൈലി ആവർത്തിച്ചാൽ കർശനമായ നടപടി ഉണ്ടാകും. നീതിയും സുരക്ഷയും പക്ഷപാതിത്വം ഇല്ലാതെ നടപ്പാക്കി പൊലീസ്​ ഡ്യൂട്ടി ചെയ്യുകയാണ് വേണ്ടത്. ഇതിൽ നിന്ന് വ്യതിചലിക്കുന്നവരോട് മൃദുസമീപനം ഉണ്ടാകില്ല.

സ്​ത്രീകൾക്കെതിരെ ഒറ്റപ്പെട്ട അതിക്രമങ്ങൾ കണ്ടുവരുന്നതും മയക്കുമരുന്നുവ്യാപനവും ജാഗ്രതയോടെ പൊലീസ്​ കാണണം. ചില സ്​ഥലങ്ങളിൽ പ്രത്യേകിച്ച് വലിയ നഗരങ്ങളിൽ ഗുണ്ടാസംഘങ്ങൾ ശക്തിപ്പെടാൻ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഗുണ്ടാ പ്രവർത്തനത്തോട് വിട്ടുവീഴ്ച ചെയ്യരുത്. പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നവർക്കെതിരെ പൊലീസ്​ കാര്യക്ഷമമായി ഇടപെടണം. കേരളത്തിൽ കുട്ടികളെ കാണാതാവുന്ന സംഭവങ്ങളിൽ അന്വേഷണം കൃത്യമായി നടത്തി കണ്ടെത്തുന്നതിന് കേരള പൊലീസ്​ ഫലപ്രദമായ സംവിധാനം ഉണ്ടാക്കുകയാണ്.  

സൈബർ മേഖലയിലുൾപ്പടെ നടക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങളും തടയാൻ പൊലീസ്​ സേനയെ സജ്ജമാക്കും. പൊലീസിൽ വനിതകളുടെ എണ്ണം വർധിപ്പിക്കും. മൂന്നാം മുറ പൊലീസി​​​െൻറ ഭാഗത്തുനിന്ന് ഉണ്ടായാൽ ശക്തമായ നടപടിയിലേക്ക് നീങ്ങും. പൊലീസ്​ സേനയുടെ ആധുനീകരണത്തിനായി 30 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 451 പുതിയ തസ്​തികകൾ സൃഷ്​​ടിച്ചു. പൊലീസിൽ ഒരു വനിത ബറ്റാലിയൻ തന്നെ ഉണ്ടാക്കുകയാണ്. ഏറെക്കാലത്തെ ആവശ്യമായിരുന്ന 400 ൈഡ്രവർ തസ്​തിക സൃഷ്​​ടിച്ചു. ഏഴുബെറ്റാലിയനുകളിൽ കമാൻഡോ യൂനിറ്റുകൾ തുടങ്ങും. ചരിത്രത്തിൽ ആദ്യമായി കേരള പൊലീസിൽ ഒരു വനിതാ കമാൻഡോ വിങ് രൂപവത്കരിക്കാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - kerala cm pinaray vijayan in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.