തിരുവനന്തപുരം: സർക്കാറിനെ പിരിച്ചുവിടണമെന്ന ബി.ജെ.പിയുടെ വിരട്ടൽ ഇങ്ങോട്ട് വേെണ്ടന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ. അതിെൻറ കാലം കഴിെഞ്ഞന്നും അതിന് ബി.ജെ.പിക്ക് ശേഷിയില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തി ൽ തിരിച്ചടിച്ചു.
ക്രമസമാധാനം തകർക്കാൻ സംഘ്പരിവാർ അക്രമം നടത്തിയ ശേഷം കേരളത്തിൽ അക്രമം ഉണ്ടെന്ന് പറയുന് നത് നാട് തിരിച്ചറിയുന്നുണ്ട്. ഇക്കൂട്ടരുടെ പ്രവർത്തനംകൊണ്ട് കേരളത്തിൽ ക്രമസമാധാന തകർച്ചയോ ഭരണസ്തംഭനമോ ഉണ്ടാകില്ല. അക്രമം നടത്തിയവരെ അറസ്റ്റ് ചെേയ്യണ്ട എന്ന് മറ്റു സംസ്ഥാനങ്ങളിൽ പറഞ്ഞാൽ മതി. കേരളത്തോട് ആ കളി വേണ്ട. പട്ടാപ്പകൽ കൊലനടത്തിയവരെ പോലും പിടിക്കാത്ത സംഭവങ്ങൾ ഇവരുടെ നേതൃത്വത്തിൽ ഭരണസംവിധാനമുള്ള സംസ്ഥാനങ്ങളിലുണ്ട്. നിങ്ങൾക്ക് അവിടെ കിട്ടുന്ന സംരക്ഷണം കേരളത്തിൽ കിട്ടുമെന്ന് വ്യാമോഹിക്കേണ്ട.
കഴിഞ്ഞ ഹർത്താലുകളിൽ ബോധപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു. ആകെ നടന്ന അക്രമങ്ങളിൽ 91.71 ശതമാനവും സംഘ്പരിവാർ സംഘടന നടത്തിയതാണ്. എല്ലാം നേരത്തേ ആസൂത്രണം ചെയ്തവയാണ്. ഇതൊക്കെ നടന്നിട്ടും കേരളം ഭദ്രമായും സമാധാനപരമായും നിൽക്കുകയും ശബരിമലയിൽ ഭക്തർ വന്നുപോവുകയും ചെയ്യുന്നതിൽ അവർക്ക് നിരാശയുണ്ട്.
തലശ്ശേരിയിൽ ആർ.എസ്.എസാണ് അക്രമങ്ങൾക്ക് തുടക്കമിട്ടത്. തലശ്ശേരി അക്രമങ്ങളിൽ മൂലകാരണം ഒഴിവാക്കി ആരു പറഞ്ഞാലും ശരിയല്ല. സി.പി.എം പ്രവർത്തകരുടെ വീടുകൾക്കു നേരേയാണ് ആദ്യം അക്രമം ഉണ്ടായത്. അതിനുശേഷം നിർഭാഗ്യവശാൽ ചില പ്രതികരണങ്ങളുണ്ടാെയന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.