താജ്​മഹൽ അല്ല, ഷാജഹാനാണ്​ ചിലർക്ക്​ പ്രശ്​നം -പിണറായി

തിരുവനന്തപുരം: ലോകാത്ഭുതമായ താജ്​മഹൽ അല്ല, ഷാജഹാൻ എന്ന പേരാണ്​ ചിലർക്ക്​ പ്രശ്​നമാവുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗവ. പ്രസസ്​ എം​പ്ലോയീസ്​ യൂനിയൻ (സി.​െഎ.ടി.യു) സംസ്​ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജഹാനും മുംതാസും ഉൾപ്പെടുന്ന താജ്​മഹലി​​െൻറ ചരിത്രം അത്തരക്കാർക്ക്​ സഹിക്കാനാകുന്നില്ല. ഉത്തർപ്രദേശിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ പോലും താജ്​മഹൽ  ഇടംപിടിക്കാതെ പോയത്​ അതുകൊണ്ടാണ്​. ചരിത്രവും യാഥാർഥ്യവുമൊന്നും ഇക്കൂട്ടർക്ക്​ ബാധകമേയല്ല. താജ്​മഹലിനെതിരായ നീക്കം ഒറ്റപ്പെട്ടതായി കാണരുത്​.

രാജ്യത്ത്​ സംഘ്​പരിവാർ സൃഷ്​ടിക്കുന്ന അസഹിഷ്​ണുതയുടെ തുടർച്ചയാണിതെല്ലാം. സംഘ്​പരിവാർ നടത്തുന്ന വെറുപ്പി​​െൻറ രാഷ്​ട്രീയവുമായി ചേർത്താണ്​ ഇതിനെ കാണേണ്ടത്​. ഒരു പ്രത്യേക വിഭാഗത്തി​​െൻറ അടുക്കളയിൽ കയറിയാണ്​ അസഹിഷ്​ണുതയുടെ തുടക്കം. ആളുകളെ ഭിന്നിപ്പിച്ച്​ നേട്ടം കൊയ്യുകയാണ്​ അവരുടെ ലക്ഷ്യം. ഇതൊന്നും നടക്കാത്തതിനാലാണ്​ കേരളത്തിനെതിരെ അപവാദ പ്രചാരണം നടത്തുന്നത്​. എന്തൊക്കെ മണ്ടത്തമാണ്​ കേന്ദ്രമന്ത്രിമാരും ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും ഇവിടെ വന്ന്​ വിളമ്പിയത്​. സംഘ്​പരിവാറി​​െൻറ അൽപത്തം എല്ലാവർക്കും ബോധ്യമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala CM Pinarayi Vijayan React Taj Mahal Conspiracy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.