ഇടുക്കി: ധനസഹായം പ്രഖ്യാപിച്ചതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടുക്കിയിലെ ജനങ്ങളോട് മുഖ്യമന്ത്രി വിവേചനം കാണിച്ചതായി ഡീൻകുര്യാക്കോസ് എം.എൽ.എ. മലപ്പുറത്ത് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകിയപ്പോൾ ഇടുക്കിയിലും ഈ തുക എന്തുകൊണ്ട് നൽകിയില്ലെന്ന് ഡീൻ കുര്യാക്കോസ് ചോദിച്ചു.
വിമാനാപകടത്തിൽ പെട്ടവർക്ക് ന്യായമായ ധനസഹായമാണ് നൽകിയത്. അതിനെ വിമർശിക്കുകകയല്ല താൻ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മാധ്യമ പ്രവർത്തകർ ഉന്നയിച്ചേപ്പാൾ മുഖ്യമന്ത്രി പറഞ്ഞത് ഇത് ആദ്യഘട്ട ധനസഹായമാണെന്നാണ്. എന്നാൽ അങ്ങനൊരു സാഹചര്യം മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നു. അത് അനൗചിത്യമായിപ്പോയി. ഇടുക്കിയോടും അവിടുത്തെ സാധാരണക്കാരായ തമിഴ് വംശജരായ തൊഴിലാളികളോടുമുള്ള വിവേചനമാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും അടിയന്തരമായി മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജമലയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം രാവിലെ ഏഴുമണിയോടെ ആരംഭിച്ചിട്ടുണ്ട്.എട്ടോളം മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാസേനയുടെ വിന്യാസവുമൊക്കെ ഉറപ്പാക്കിയിട്ടുണ്ട്. ശനിയാഴ്ച യന്ത്ര സാമഗ്രികളുടേയും മറ്റും ലഭ്യതക്കുറവുകൊണ്ടുൾപ്പെടെ രക്ഷാപ്രവർത്തനം അൽപം വൈകിയാണ് ആരംഭിക്കാൻ സാധിച്ചത്. അത് ആരുടേയും വീഴ്ചയായി കാണുന്നില്ലെന്നും ആ പ്രദേശത്തിെൻറ പ്രത്യേകത കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.