കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനം വകുപ്പ് ഉദ്യോഗസ്ഥർക്കും തോക്ക് കൈകാര്യം ചെയ്യാൻ അനുമതിയുള്ള ഉദ്യോഗസ്ഥർക്കും തോക്ക് ലൈസൻസ് ഉള്ള നാട്ടുകാർക്കുമാണ് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്യജീവി ശല്യം തടയാൻ 204 ജനജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാസർകോട്, കോഴിക്കോട് എന്നിവിടങ്ങളിൽ കാട്ടുപന്നി ശല്യം വർധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    
News Summary - Kerala CM says permission has been given to shoot wild boar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.