ന്യൂനപക്ഷ ക്ഷേ​മ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമെന്ന് ദീപിക പത്രം

കോഴിക്കോട്: ന്യൂ​ന​പ​ക്ഷ​ ക്ഷേ​മ​വ​കു​പ്പ്​ ഏറ്റെടുത്തത് ക്രൈ​സ്​​ത​വ​ സ​ഭ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി​യ​ല്ലെന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്രസ്താവന തിരുത്തി സഭാ ദിനപത്രമായ ദീപികയിൽ ലേഖനം. ന്യൂനപക്ഷ ക്ഷേ​മ​ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ക്രൈ​സ്​​തവ സഭകളുടെ ആഗ്രഹ പ്രകാരമാണെന്ന് 'പിണറായിയുടെ പുതിയ മുഖം' എന്ന ലേഖനത്തിൽ അവകാശപ്പെടുന്നു. പുതിയ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് നല്ല സൂചനയാണെന്നും ക്രൈസ്തവ സമൂഹം തെരഞ്ഞെടുപ്പിന് മുമ്പ് ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉണ്ടായ കാലം മുതൽ ഒരു സമുദായത്തിന് വേണ്ടി മാത്രം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല മറ്റ് ന്യൂനപക്ഷങ്ങളോട് അനീതി കാണിച്ചു എന്ന പരാതിയും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിസഭ‍യിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ക്രൈസ്തവ നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചത്. ആ നിർദേശത്തോട് കാണിച്ച ആദരവ് പ്രശംസിക്കപ്പെടുമെന്നും ദീപികയിലെ ലേഖനത്തിൽ പറയുന്നു.

ന്യൂ​ന​പ​ക്ഷ ക്ഷേമ​ വ​കു​പ്പ്​ മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ത്ത​ത്​ സം​ബ​ന്ധി​ച്ച്​ മു​സ്​​ലിം ലീ​ഗ്​ ഉ​ൾ​പ്പെ​ടെ ചി​ല സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ചതിന് പിന്നാലെയാണ് ക്രൈ​സ്​​ത​വ​ സ​ഭ​ക​ളു​ടെ സ​മ്മ​ർ​ദ​ത്തി​ന്​ വ​ഴ​ങ്ങി​യ​ല്ലെന്ന് വെള്ളിയാഴ്ച പിണറായി വിജയൻ പറഞ്ഞത്. പ്ര​വാ​സി​കാ​ര്യം മു​ഖ്യ​മ​ന്ത്രി​യാ​ണ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെന്നും അ​തു​പോ​ലെ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന അ​ഭി​പ്രാ​യം വ​ന്നതായും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

ന്യൂ​ന​പ​ക്ഷ​ ക്ഷേമ ​വ​കു​പ്പ്​ ഒ​രു​വി​ഭാ​ഗം സ്ഥി​ര​മാ​യി കൈ​വ​ശം വെ​ക്കു​ന്നെ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ന്നെ​ന്നും ചിലർക്ക് പ​രാ​തി​യു​ണ്ടാ​യി​രു​ന്ന​ല്ലോ​യെ​ന്നും അ​വ​ർ​ക്ക്​ ന​ൽ​കി​യ വാ​ഗ്​​ദാ​ന​ത്തിന്‍റെ ഭാ​ഗ​മാ​യാ​ണോ മാ​റ്റ​മെ​ന്നു​മു​ള്ള മാധ്യമപ്രവർത്തകരുടെ ചോ​ദ്യ​ത്തി​ന്​ അ​ങ്ങ​നെ​യൊ​രു പ​രാ​തി ഇ​ല്ലെ​ന്നാ​യി​രു​ന്നു മുഖ്യമന്ത്രി​ മ​റു​പ​ടി നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാട് തള്ളികളയുന്നതാണ് ദീപികയിലെ ലേഖനം.

ഒന്നാം പിണറായി സർക്കാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെ.ടി. ജലീലാണ്. എന്നാൽ, പുതിയ മന്ത്രിസഭയിൽ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന്​ ഏറക്കുറെ ഉറപ്പായിരുന്നു.​ സി.പി.എം മുഖപത്രമായ ദേശാഭിമാനി വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹിമാനാണെന്നും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്​ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്​തമായത്. പുതിയ മന്ത്രിസഭ അധികാരമേൽക്കു​േമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത​യും കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

ഒന്നാം പിണറായി സർക്കാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെ.ടി. ജലീലാണ്. എന്നാൽ, പുതിയ മന്ത്രിസഭയിൽ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന്​ ഏറക്കുറെ ഉറപ്പായിരുന്നു.​ എന്നാൽ, വെള്ളിയാഴ്​ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്​തമായത്. പുതിയ മന്ത്രിസഭ അധികാരമേൽക്കു​േമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത​യും കേരള കാത്തലിക് യൂത്ത് മൂവ്മെന്‍റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.

രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്​ത്​ അംഗമായ വി. അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന്​ ഉറപ്പായിരിക്കേയാണ്​ അപ്രതീക്ഷിത നീക്കം നടന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ്​ മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്​, ഹജ്ജ്​ തീർഥാടനം, പോസ്റ്റ്​ ആൻഡ്​ ടെലഗ്രാഫ്​, റെയിൽവേ എന്നീ വകുപ്പുകളാണ്​ ഇപ്പോൾ അബ്ദുറഹ്മാനുള്ളത്​. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ്​ റെയിൽവേയുടെ ചുമതല നൽകിയത്​. അബ്​ദുറഹ്​മാന്​ കായികം മാത്രമാണ് ഇപ്പോൾ പ്രധാന വകുപ്പായി ലഭിച്ചിട്ടുള്ളത്. ഔദ്യോഗികമായി വകുപ്പുകളുടെ പ്രഖ്യാപനമായതോടെ നേരത്തേ നിശ്ചയിച്ചതിൽ നിന്ന്​ വി. അബ്ദുറഹ്‌മാന്‍റെ വകുപ്പിൽ മാത്രമേ മാറ്റങ്ങളുണ്ടായിട്ടുള്ളൂ.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റിൽ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​നും കൈ​കാ​ര്യം ചെ​യ്ത മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നു​മെ​തി​രെ ക​ടു​ത്ത വി​വേ​ച​ന ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ക്രൈ​സ്​​ത​വ സ​ഭ നേ​താ​ക്ക​ളും സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വ​കു​പ്പ് മു​സ്​​ലിം കേ​ന്ദ്രീ​കൃ​ത​മാ​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. വ​കു​പ്പി​ന് കീ​ഴി​ലെ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും സ്കോ​ള​ർ​ഷി​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ളു​ടെ സിം​ഹ​ഭാ​ഗ​വും മു​സ്​​ലിം സ​മു​ദാ​യം കൈ​ക്ക​ലാ​ക്കു​ന്നു എ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. രാ​ജ്യ​ത്തെ മു​സ്​​ലിം പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ച്ച്​ സ​ച്ചാ​ർ ക​മീ​ഷ​​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ ശി​പാ​ർ​ശ ചെ​യ്യാ​ൻ വി.​എ​സ് സ​ർ​ക്കാ​ർ, പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി അ​ധ്യ​ക്ഷ​നാ​യി ഒ​മ്പ​തം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​സ്​​ലിം ക്ഷേ​മ​ത്തി​നാ​യി ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പും അ​തി​നു കീ​ഴി​ൽ വി​വി​ധ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളും സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​ത്.

കേ​ര​ള​ത്തി​ലെ മു​സ്​​ലിം​ക​ൾ ന്യൂ​ന​പ​ക്ഷ​വും പൂ​ർ​ണ​മാ​യി പി​ന്നാ​ക്ക​വി​ഭാ​ഗ​വു​മാ​ണ്. ക്രൈ​സ്ത​വ​ർ ന്യൂ​ന​പ​ക്ഷ​മാ​ണെ​ങ്കി​ലും ബ​ഹു ഭൂ​രി​ഭാ​ഗ​വും മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​ണ്. മു​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ളും അ​വ​ർ​ക്കു​ണ്ട്. അ​തോ​ടൊ​പ്പം മു​സ്​​ലിം​ക്ഷേ​മ​ത്തി​നു രൂ​പം കൊ​ണ്ട ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ൽ അ​നു​വ​ദി​ച്ച സ്​​കോ​ള​ർ​ഷി​പ്പു​ക​ളി​ൽ ക്രൈ​സ്​​ത​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും 20 ശ​ത​മാ​നം ന​ൽ​കി​വ​രു​ന്നു. എ​ന്നാ​ൽ, ഇൗ ​അ​ധി​ക ആ​നു​കൂ​ല്യ​ത്തിന്‍റെ കാ​ര്യം മ​റ​ച്ചു​വെ​ച്ച്​ 80 ശ​ത​മാ​ന​വും മു​സ്‌​ലിം​ക​ൾ കൈ​ക്ക​ലാ​ക്കു​ന്നു എ​ന്ന ആ​ക്ഷേ​പ​മാ​ണ്​ ഉ​യ​ർത്തുന്നത്​. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന കാ​ല​ത്ത് ഈ ​ആ​രോ​പ​ണം ശ​ക്ത​മാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ​ത​ന്നെ മു​സ്​​ലിം സ​മു​ദാ​യം അ​ന​ർ​ഹ​മാ​യ​ത് നേ​ടി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക്രൈ​സ്ത​വ​രി​ലും പി​ന്നാ​ക്ക വി​ഭാ​ഗം ഉ​ണ്ടെ​ന്ന്​ സ​ഭ​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്​ അ​നു​സ​രി​ച്ച് ജ​സ്​​റ്റി​സ് കോ​ശി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യെ നി​ശ്ച​യി​ച്ചി​ട്ടു​മു​ണ്ട്.

Tags:    
News Summary - Kerala CM took over the Minority Department as per the wishes of the Sabha says Deepika newspaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.