ലക്നോ: സുന്ദരവും സന്തോഷപ്രദവും സമാധാന പ്രദവുമായ കേരള യാത്രയെന്ന് ട്വിറ്ററിൽ കുറിച്ചപ്പോൾ യോഗി ആദിത്യനാഥ് കരുതിയിരിക്കില്ല ആ വാക്കുകൾ തിരിച്ചടിക്കുമെന്ന്. ജനരക്ഷായാത്രക്ക് കേരളത്തിലേക്ക് തിരിക്കുന്നതിന് മുൻപായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി ട്വിറ്ററിൽ ഈ വാക്കുകൾ കുറിച്ചത്. ഉടനെ വന്നു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണൽ അക്കൗണ്ടിൽ നിന്നുള്ള റീട്വീറ്റുകൾ.
ഉത്തർപ്രദേശിലെ നിരവധി പ്രശ്നങ്ങളിൽ നിന്നുമുള്ള ഒരു യഥാർഥ ബ്രേക്ക് ആയിരിക്കും ഈ കേരള യാത്രയെന്നായിരുന്നു പിണറായിയുടെ ആദ്യട്വീറ്റ്.
പത്രവാർത്തയനുസരിച്ച് താങ്കളുടെ സംസ്ഥാനത്ത് ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും കേരളം സന്ദർശിക്കാൻ സമയം കണ്ടെത്തിയതിനേയും പിണറായി പരിഹസിക്കുന്നുണ്ട്.
മാത്രമല്ല, സോഷ്യൽ മീഡിയയിൽ വ്യാജവിഡിയോ പോസ്റ്റ് ചെയ്തതതിന് സംസ്ഥാന നേതൃത്വത്തിനെതിരെ കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും മറ്റൊരു ട്വീറ്റിൽ പിണറായി വിജയൻ വ്യക്തമാക്കുന്നുണ്ട്.
എന്തായാലും രണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാർ ട്രോളുകളും ട്വീറ്റുകളും സോഷ്യൽ മീഡിയ ഉപയോക്താക്കളെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.