കൊച്ചി: കേരളത്തിലെ കത്തോലിക്ക സഭയിലെ രൂപതകളിൽനിന്നും സന്യാസി സമൂഹങ്ങളിൽനിന്നും കെ.സി.ബി.സി സമാഹരിച്ച ഒരുകോടി മൂന്നുലക്ഷത്തി അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിക്കുന്നതിന് പുറമേയാണിത്. സർക്കാറുമായി സഹകരിച്ച് കെ.സി.ബി.സി തുടർപ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.