തിരുവനന്തപുരം: പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ സേന വിഭാഗങ്ങൾക്ക് കേരളത്തിെൻ ആദരം. ശംഖുംമുഖം എയർഫോഴ്സ് ടെക്നിക്കൽ ഏരിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ േസനാംഗങ്ങളെ ആദരിച്ചു. ദുരന്തത്തിൽപെട്ടവരെ രക്ഷിക്കാൻ സേനാവിഭാഗങ്ങൾ കാട്ടിയ സന്മനസ്സിനെ കേരളജനത ഹൃദയപൂർവം ഒാർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അർപ്പണ മനോഭാവത്തോടെയുള്ള ഇൗ ഇടപെടലില്ലായിരുന്നെങ്കിൽ ദുരന്തം ഭയാനകമാകുമായിരുന്നു. ആ തിരിച്ചറിവ് മുൻനിർത്തി സേനാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും സ്നേഹാഭിവാദ്യം അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, കെ.ടി. ജലീൽ, എം.എം. മണി, കെ.കെ. ൈശലജ, കടകംപള്ളി സുരേന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, സതേൺ എയർ കമാൻഡ് എയർ മാർഷൽ ബി. സുരേഷ്, പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സി.ജി. അരുൺ, ആർ.െഎ. നത്ഖർനി (നേവി), രേഖ നമ്പ്യാർ (എൻ.ഡി.ആർ.എഫ്), സനാതൻ ജന (കോസ്റ്റ്ഗാർഡ്), ഗിരിപ്രസാദ് (സി.ആർ.പി.എഫ്), വിശാൽ ആനന്ദ്, കലക്ടർ കെ. വാസുകി എന്നിവർ സംബന്ധിച്ചു.
അനുഭവങ്ങൾ പങ്കുവെച്ച് വ്യോമസേന
തിരുവനന്തപുരം: ഉദ്യോഗസ്ഥർക്കും പൈലറ്റുമാർക്കും പ്രാദേശികമായി മുന്നേറാനും രക്ഷാപ്രവർത്തനം സുഗമമാക്കാനും ഏറെ സഹായകമായത് മലയാളി ഉദ്യോഗസ്ഥരുടെ വിന്യാസമാണെന്ന് വ്യോമസേന ഉദ്യോഗസ്ഥർ. ഇതിനൊപ്പം സംസ്ഥാന സർക്കാർ, ജില്ല ഭരണകൂടം എന്നിവയുടെ നിർദേശങ്ങളും പിന്തുണയും രക്ഷാപ്രവർത്തനത്തിന് കരുത്തായി.ഗ്രൂപ് ക്യാപ്റ്റൻ ജീൻ ജോസഫ്, ഫ്ലൈറ്റ് ലഫ്റ്റനൻറ് ജോസഫ് കോശി, സ്ക്വാഡ്രൻ ലീഡർ അൻഷ വി. തോമസ് എന്നിവർ രക്ഷാപ്രവർത്തനത്തിനും ഏകോപനത്തിനുമായി രംഗത്തുണ്ടായിരുന്നു. കൊച്ചിയിൽ സ്ക്വാഡ്രൻ ലീഡർ വിനോദ്, മലപ്പുറത്ത് സക്കറിയ, തൃശൂരിൽ റോസ് ചന്ദ്രൻ എന്നിവരും രംഗത്തുണ്ടായിരുന്നു. സംസ്ഥാന സർക്കാറിെൻറ സ്റ്റേറ്റ് എമർജൻസി ഓപറേറ്റിങ് സെൻററിൽ വ്യോമസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിങ് കമാൻഡർ എം.എസ്. മാത്യുവുമുണ്ടായിരുന്നു.
രക്ഷാപ്രവർത്തനത്തിെൻറയും ദുരിതാശ്വാസത്തിെൻറയും ടാസ്ക് ഫോഴ്സ് കമാൻഡറായിരുന്നു ഗ്രൂപ് ക്യാപ്റ്റൻ ജീൻ ജോസഫ്. തൃശൂർ സ്വദേശിയായ അദ്ദേഹത്തിെൻറ 40 വർഷത്തോളമുള്ള സേവനത്തിനിടയിലെ അഞ്ചാമത്തെ ഹ്യുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ് ദൗത്യമാണിത്. കൊച്ചി നേവൽ ബേസിൽ കൺട്രോൾ റൂമിലിരുന്ന് ആവശ്യങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ഹെലികോപ്ടറുകളെയും രക്ഷാസംഘത്തെയും ടെക്നീഷ്യൻമാരെയും വിന്യസിക്കുകയായിരുന്നു ജീനിെൻറ ചുമതല.
ഹെലികോപ്ടറുകൾ രക്ഷിക്കാനെത്തുമ്പോൾ രണ്ടാംനിലയുടെ മുകളിൽ നിൽക്കുന്നവർ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു പകരം കൂടുതൽ രക്ഷ ആവശ്യമുള്ള ഒരുനിലയിലുള്ള വീടുകളിലും മറ്റും നിൽക്കുന്നവരെ കാണിച്ചുതരികയായിരുെന്നന്ന് ജീൻ ജോസഫ് പറഞ്ഞു.
ചെങ്ങന്നൂർ കേന്ദ്രമാക്കി ആലപ്പുഴ മേഖലയിലെ ദൗത്യങ്ങൾക്ക് ഏകോപനം നൽകിയത് ഇടുക്കി പഴയരിക്കണ്ടം സ്വദേശിനി സ്ക്വാഡ്രൻ ലീഡർ അൻഷ വി. തോമസാണ്. ചെങ്ങന്നൂരിൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയതിനാൽ ആ മേഖലയുമായുള്ള പരിചയവും പഴയ കൂട്ടുകാരുമായുള്ള ബന്ധവും രക്ഷാപ്രവർത്തനം സുഗമമാക്കാൻ സഹായിച്ചു. അയ്യപ്പാ കോളജിലെ പെൺകുട്ടികളെ രക്ഷിച്ച അനുഭവങ്ങളും അൻഷ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.