തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിലെ ഇരുവിഭാഗവും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. ജോസ് കെ. മാണിയുമായി നടത്തിയ ചർച്ച യിലാണ് മുന്നണിനിർേദശം. കേരള കോൺഗ്രസിൽ സമവായസാധ്യതകൾ അടക്കരുതെന്നും യു.ഡി. എഫ് നേതൃത്വം നിർേദശിച്ചു.
തർക്കം പരിഹരിക്കുന്നതിന് കഴിഞ്ഞദിവസങ്ങളിൽ പി.ജെ. ജോസഫുമായി നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് തിങ്കളാഴ്ച ജോസ് കെ. മാണിയുമായും യു.ഡി.എഫ് നേതാക്കളായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.കെ. മുനീർ എന്നിവർ രണ്ടുമണിക്കൂറോളം ചർച്ച നടത്തിയത്.
പാർട്ടിയുടെ നിയമസഭാകക്ഷി നേതാവിെൻറ കാര്യത്തിൽ തങ്ങൾക്ക് തർക്കമില്ലെന്നും എന്നാൽ, ചെയർമാൻ സ്ഥാനത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നും ചർച്ചയിൽ ജോസ് കെ. മാണി മുന്നണിനേതാക്കളെ അറിയിച്ചു. യോജിച്ച് പോകുന്നതിന് തടസ്സമാകുന്ന തരത്തിൽ പ്രകോപനപരമായ സമീപനം ഒരു ഘട്ടത്തിലും തങ്ങൾ സ്വീകരിച്ചിട്ടില്ല. മുന്നണിനേതൃത്വം നിർേദശിച്ചശേഷവും പ്രകോപനപരമായ സമീപനം സ്വീകരിച്ചത് മറുപക്ഷമാണെന്നും നേതാക്കളെ അദ്ദേഹം ധരിപ്പിച്ചു.
പാർട്ടി യോജിച്ചുപോകണമെന്നുതന്നെയാണ് എക്കാലത്തും തങ്ങൾ സ്വീകരിച്ചിട്ടുള്ള നിലപാടെന്നും അക്കാര്യം മുന്നണിനേതാക്കളെ അറിയിച്ചുവെന്നും ചർച്ചക്കുശേഷം ജോസ് കെ. മാണി മാധ്യമങ്ങളോട് വ്യക്തമാക്കി. പാർട്ടിയിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ സംസാരിെച്ചന്നല്ലാതെ യോജിച്ചുപോകുന്നതിനുള്ള എന്തെങ്കിലും ‘കണ്ടീഷൻ’ ചർച്ചയുടെ ഭാഗമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ചെയർമാൻ സ്ഥാനത്തുനിന്ന് ജോസ് കെ. മാണിയെ മാറ്റുന്ന സ്ഥിതിവിശേഷം ഉണ്ടാവില്ലെന്ന് റോഷി അഗസ്റ്റിനും മാധ്യമങ്ങളോട് പറഞ്ഞു. ഡോ. എൻ. ജയരാജും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.