കോടതിവിധി തിരിച്ചടിയല്ല; ചെയര്‍മാൻ സ്ഥാനത്തെ ബാധിക്കില്ല -ജോസ്​ കെ.മാണി

കോട്ടയം: ചെയര്‍മാൻ തെരഞ്ഞെടുപ്പിനെ ഇടുക്കി മുന്‍സിഫ് കോടതി വിധി ബാധിക്കില്ലെന്ന്​ ജോസ് കെ.മാണി എം.പി. കേരള കോണ്‍ഗ്രസ്​ എം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് നടത്തിയതാണ്​ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്​. ചെയര്‍മാ​െനന്ന നിലയിലുള്ള ത​​െൻറ പ്രവര്‍ത്തനങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

ഇടുക്കി മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ ഉടന്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. കേരള കോണ്‍ഗ്രസ്​ എം ചെയര്‍മാന്‍ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങളുടെ വിനിയോഗത്തില്‍ ചിലതുമാത്രം പരിമിതപ്പെടുത്തുന്നത് മാത്രമായിരുന്നു തൊടുപുഴ കോടതിയുടെ ഉത്തരവ്.

പാര്‍ട്ടി പ്രവര്‍ത്തകരുടെമേല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതുപോലെയുള്ള ചില പ്രത്യേക കാര്യങ്ങളില്‍ മാത്രമാണ് ഇത് ബാധകമാകുന്നത്. രാഷ്​ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ള ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷ​​െൻറ തീരുമാനങ്ങളാണ് ആത്യന്തികമായി ബാധകമാകുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ​​െൻറ പരിഗണനയിലാണ് ഈ വിഷയമെന്നതിനാൽ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

Tags:    
News Summary - Kerala Congress clash - Jose K Mani- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.