കോട്ടയം: പി.ജെ. ജോസഫ് ചെയർമാനായതോടെ കേരള കോൺഗ്രസ് എമ്മിൽ രൂപപ്പെട്ട പ്രതിസന ്ധി പരിഹരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന ആ വശ്യവുമായി മാണി വിഭാഗം. ഏറ്റവും വിശ്വസ്തരായ മുതിർന്ന നേതാക്കളിൽ ചിലർ നിലപാട് മാറ്റിയ സാഹചര്യത്തിൽ നേതൃമാറ്റ വിഷയത്തിൽ ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാ നം. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ചെയർമാെൻ റ താൽക്കാലിക ചുമതലയാണ് നൽകിയതെങ്കിലും അത് അംഗീകരിക്കാനും ജോസ് കെ. മാണി വിഭാഗം തയാറല്ല. പാർട്ടി ഭരണഘടനപ്രകാരം ചെയർമാെൻറ അഭാവത്തിൽ ചുമതല നിർവഹിക്കേണ്ടത് വർക്കിങ് ചെയർമാനാണെങ്കിലും ഇത് ഭാവിയിൽ തിരിച്ചടിയാവുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ചെയർമാൻ മരിക്കുകയോ രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്താൽ ബന്ധപ്പെട്ട കമ്മിറ്റി കൂടി പുതിയയാളെ തെരഞ്ഞെടുക്കണമെന്നും ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ഇതിനായി യോഗം വിളിക്കാൻ ഭരണഘടന ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആര് വിളിച്ചുകൂട്ടണമെന്നും പറയുന്നില്ല. ഇത്തരം അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാന കമ്മിറ്റിയുടെ നാലിൽ ഒന്ന് അംഗങ്ങൾ ഒപ്പിട്ട് നോട്ടീസ് നൽകിയാൽ കമ്മിറ്റി ചേരണമെന്നാണ് ചട്ടം. ഈ കമ്മിറ്റിക്ക് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാം.
എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിക്കാനോ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാനോ ജോസഫ് വിഭാഗം ഇപ്പോൾ തയാറല്ല. അതിനിടെ ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കെ.എം. മാണി അനുസ്മരണ സമ്മേളനത്തിന് ശേഷം പ്രത്യേക അടിയന്തര യോഗം ചേർന്ന് ചെയർമാനെയും പാർലമെൻററി പാർട്ടി ലീഡെറയും തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം നീക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ആെകയുള്ള 450 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ നാലിൽ മൂന്ന് ശതമാനം പേരും മാണി ഗ്രൂപ്പിനൊപ്പമാണ്. ജോസഫ് ഗ്രൂപ്പിെൻറ നാല് ജില്ല പ്രസിഡൻറുമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളിലും ഒരുവിഭാഗവും തങ്ങളോട് അനുഭാവം പുലർത്തുന്നുണ്ടെന്നും അവർ പറയുന്നു.
നാലുപതിറ്റാണ്ടിലേറെയായി കെ.എം. മാണിയോടുള്ള ആദരവിലും ആഭിമുഖ്യത്തിലും ആരാധനയിലും രൂപംകൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ് എമ്മെന്നും അതിനാൽ പുറത്തുനിന്ന് ഇടക്ക് വന്നുകയറിയ ഒരാൾക്ക് പാർട്ടി നായകത്വം ഏറ്റെടുക്കുക അസാധ്യമാണെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നു. ജോസ് കെ. മാണി ചെയര്മാനാകണമെന്നാണ് ഇൗ വിഭാഗത്തിെൻറ ആവശ്യം. ഇതുവരെ കടുത്ത നിലപാടുകളെടുക്കാതെ മൗനം പാലിച്ചെങ്കിലും ഇനി കടുത്ത നിലപാടുകളിലേക്ക് നീങ്ങുക തന്നെ ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.
എന്നാൽ, ജോസഫ് പക്ഷവും ഉറച്ച നിലപാടിലാണ്. പിടിമുറുക്കാൻ തന്നെയാണ് ജോസഫിെൻറ തീരുമാനം. ഇപ്പോഴും മാണി വിഭാഗത്തിലെ പ്രമുഖ നേതാക്കളുമായി അകൽച്ചയിൽ തന്നെയാണ് അദ്ദേഹം. ജോസഫ് പിടിമുറുക്കിയാൽ തങ്ങളുടെ നിലനിൽപ് ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും മാണി പക്ഷം തള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.