തൊടുപുഴ: കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച രോഗികൾ രണ്ടാം പരിശോധനയിൽ നെഗറ്റ ിവായതോടെ ഐസൊലേഷൻ വാർഡിൽനിന്ന് പുറത്തേക്ക്. കോവിഡ് സ്ഥിരീകരിച്ച കേസിൽ ആദ്യ നെഗറ്റിവിൽ തന്നെ വിട്ടയക്കുന്നത് ഇതാദ്യമാണ്.
റാൻഡം പരിശോധനയിൽ കോവിഡ് സ് ഥിരീകരിച്ച റിപ്പോർട്ട് മാറ്റിവെച്ച് വീണ്ടും പരിേശാധന നടത്തിയാണ് മുനിസിപ്പൽ കൗൺസിലർ, ജില്ല ആശുപത്രി ഹെഡ്നഴ്സ്, ബാംഗ്ലൂരിൽ നിന്നെത്തിയ മരിയാപുരം സ്വദേശിയായ യുവാവ് എന്നിവരെ വിട്ടയക്കുന്നത്. സ്രവ പരിശോധന റാൻഡം രീതിയിലാകുന്നതും സാധാരണ നിലക്കാകുന്നതും വ്യത്യാസമില്ലെന്നിരിക്കെ പോസിറ്റിവ് ഫലം അംഗീകരിച്ചാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ കേസുകൾ വിവാദമാകുകയായിരുന്നു. മൂന്നു പരിശോധനാഫലവും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ തുടർപരിശോധനയിൽ നെഗറ്റിവെന്ന് തെളിഞ്ഞതായി അധികൃതർ പറഞ്ഞു. മൂന്നുദിവസം മുമ്പാണ് പോസിറ്റിവ് റിസൽട്ട് വന്നത്. മെഡിക്കൽ ബോർഡ് ചേർന്നശേഷം ഇവരെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം തീരുമാനിക്കുമെന്ന് ഇടുക്കി ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.