തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് വിവിധ ജില്ലകളിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. വയനാട് ജില്ലയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കുറവ്.
മലപ്പുറത്ത് രോഗ സാധ്യത നിരക്ക് 22.7 ശതമാനമാണ്. ഒരാഴ്ച രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ 16.2ൽ നിന്ന് 22.7 ശതമാനത്തിലേക്ക് എത്തുകയായിരുന്നു.
കൊല്ലം ജില്ലയിൽ ഒരാഴ്ചക്കിടെ കേസുകളുടെ എണ്ണം ഇരട്ടിയായി ഉയർന്നതും ആശങ്ക പടർത്തുന്നുണ്ട്. കാസർകോട് 18.4 ശതമാനവും തിരുവനന്തപുരത്ത് 18.3 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കണ്ണൂരിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനമാണ്.
ഒരാഴ്ചക്കിടെ 34,552 കേസുകളാണ് സംസ്ഥാനത്ത് റിേപ്പാർട്ട് ചെയ്തത്. ഇതിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും തീവ്രം കേരളത്തിലാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചിരുന്നു. അതിനാൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.