തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണപ്രവർത്തനം പരിമിതമായി അനുവദിച്ച സാഹചര്യ ത്തിൽ ക്വാറികൾ നിയന്ത്രണവിധേയമായി പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന് ത്രി പിണറായി വിജയൻ അറിയിച്ചു. ആവശ്യമായ സിമൻറ്, മണൽ, കല്ല് തുടങ്ങിയവ കിട്ടാൻ പ്രയ ാസം നേരിടുന്നുണ്ട്. കേന്ദ്ര മാർഗനിർദേശപ്രകാരമാകും ഖനനാനുമതിയെന്നും മുഖ്യമന്ത് രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
- കടകളിൽ സൂക്ഷിച്ചിരിക്കുന്ന സിമൻറ് കട്ടപി ടിക്കാതിരിക്കാൻ കട തുറക്കാനും ക്രമീകരണം വരുത്താനും സൗകര്യം നൽകും. ക്വാറിയുമായി ബന ്ധപ്പെട്ട വാഹനങ്ങളുടെ എണ്ണത്തിലും നിർമാണമേഖലയിൽ ഉണ്ടാകാവുന്ന തൊഴിലാളികളുടെ എണ്ണത്തിലും ക്രമീകരണം വരും.
- ക്രിസ്ത്യൻ പള്ളികളിൽ പരമാവധി 20 പേരെ പെങ്കടുപ്പിച്ച് വിവാഹം നടത്താൻ അനുമതി. നിലവിൽ വിവാഹത്തിനും സംസ്കാരത്തിനും 20 പേർക്ക് അനുമതിയുണ്ട്. ക്രൈസ്തവ വിഭാഗത്തിന് പള്ളിക്ക് അകത്താണ് വിവാഹം. പള്ളി അടഞ്ഞുകിടക്കുന്നതിനാൽ വിവാഹം നടക്കാത്ത സാഹചര്യത്തിലാണ് പ്രത്യേക അനുമതി.
- തൊഴിലുറപ്പ് പദ്ധതി ജോലികളിൽ മേയ് മൂന്നുവരെ 60 വയസ്സ് കഴിഞ്ഞവർ മാറിനിൽക്കണം. വൈറസ് ബാധക്ക് വേഗത്തിൽ ഇരയാകുന്നത് പ്രായമായവരാണ് എന്ന സാഹചര്യത്തിലാണിത്. മറ്റുള്ളവർ സുരക്ഷാ മാനദണ്ഡം പാലിക്കൽ ഉറപ്പാക്കും.
- സംസ്ഥാനത്ത് മാസ്ക്ക് ആവശ്യത്തിന് ലഭ്യമാണ്. കുറവുണ്ടെങ്കിൽ പരിഹരിക്കും. വിതരണത്തിന് സംവിധാനം ഉണ്ടാകും.
- മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിച്ചത് പ്രത്യേകം പരിശോധിക്കും. തെറ്റ് ചെയ്തെങ്കിൽ കർക്കശ നടപടി
- വേഗത്തിൽ രോഗസാധ്യതയുള്ളവർ എന്ന നിലയിൽ വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയും കരുതലും ഉണ്ടാകും. വയോജനങ്ങളിൽ 89 ശതമാനം പേരുെടയും ആരോഗ്യം തൃപ്തികരമാണെന്ന് അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ സർവേയിൽ കണ്ടെത്തി. ആരോഗ്യസ്ഥിതി മോശമുള്ള 11 ശതമാനത്തിന് ചികിത്സ ലഭ്യമാക്കാൻ നടപടി
- മഴക്കാല പൂർവ ശുചീകരണം, മാലിന്യ നിർമാർജനം എന്നിവയിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ നിർദേശം
- കർഷരിൽനിന്ന് പൈനാപ്പിൾ വാങ്ങുന്നെങ്കിലും വിൽപനവില കൂടുന്നത് പ്രതികൂലമായി ബാധിക്കുന്നതിന് പരിഹാരമുണ്ടാക്കും
- വ്യാജമദ്യ നിർമാണവും ഉപഭോഗവും കൂടുന്ന സാഹചര്യത്തിൽ കർശന നടപടി. വ്യാജമദ്യം ഒരുതരത്തിലും അനുവദിക്കില്ല.
- സ്പെഷൽ സ്കൂളുകൾക്ക് 23 കോടിയും ഖാദി തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീമിൽ 14 കോടിയും അനുവദിച്ചു
- പ്രവർത്തനസമയം കണക്കാക്കി സന്നദ്ധസേനാംഗങ്ങളുടെ സേവനത്തിന് അംഗീകാരം നൽകും. ദുരന്ത ലഘൂകരണ പരിശീലനം ദുരന്തനിരവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കും.
- കോവിഡിനെ പ്രതിരോധിക്കുന്നതിൽ സേനയുടെ പങ്കാളിത്തം ശ്രദ്ധേയം. വരും ദിവസങ്ങളിൽ കൂടുതൽ പേർ സന്നദ്ധസേനയുെട ഭാഗമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.